city-gold-ad-for-blogger

കാസര്‍കോട്ടും മൊഗ്രാലിലും വന്‍ കവര്‍ച്ച; മോഷ്ടാവ് അടിവസ്ത്രം മാത്രം ധരിച്ചെത്തിയ യുവാവ്

കാസര്‍കോട്: (www.kasargodvartha.com 23.06.2014) കാസര്‍കോട്ടും മൊഗ്രാലിലും രണ്ടു വീടുകളില്‍ വന്‍ കവര്‍ച്ച. രണ്ടിടത്തു നിന്നുമായി അഞ്ചു ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങളും ഒരു മൊബൈല്‍ഫോണും പണവുമാണ് കൊള്ളയടിച്ചത്. നെല്ലിക്കുന്ന് പള്ളം റെയില്‍വേ ഗേറ്റിനടുത്ത ഗള്‍ഫുകാരന്‍ അബ്ദുല്‍ മനാഫ്, മൊഗ്രാല്‍ മൈമൂന്‍ നഗറിലെ
ഗള്‍ഫുകാരന്‍ മുഹമ്മദ് മുനീര്‍ എന്നിവരുടെ വീടുകളിലാണ് ഞായറാഴ്ച രാത്രി കവര്‍ച്ച നടന്നത്. രണ്ടിടത്തും ഒരേയാളാണ് കവര്‍ച്ച നടത്തിയതെന്നു സംശയിക്കുന്നു.

24 പവന്‍ സ്വര്‍ണാഭരണങ്ങളും 3525 രൂപയുമാണ് മുനീറിന്റെ വീട്ടില്‍ നിന്നു നഷ്ടപ്പെട്ടത്. മുനീറിന്റെ ഭാര്യ അര്‍ഫാനയെ മുടിക്കു പിടിച്ച് തള്ളിയിട്ടാണ് മോഷ്ടാവ് കടന്നു കളഞ്ഞത്. അതിനിടയില്‍ മോഷ്ടാവിന്റെ കൈയില്‍ നിന്നും 6 പവനോളം സ്വര്‍ണം വീട്ടിനകത്ത് വീഴുകയും ചെയ്തു. മുനീറിന്റെ മാതാവ് ആയിഷ കിടന്ന മുറിയിലെ ഷെല്‍ഫിലായിരുന്നു ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.

ഷെല്‍ഫ് തകര്‍ത്ത നിലയിലാണ്. മുഖത്ത് സപ്രേ അടിച്ച് ആയിഷയെ മയക്കിയാണ് അലമാര തുറന്നതെന്ന് സംശയിക്കുന്നു. സ്വര്‍ണവുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ബാത്ത്‌റൂമില്‍ പോകാന്‍ എഴുന്നേറ്റ അര്‍ഫാനയെ മോഷ്ടാവ് കണ്ടതും തള്ളിയിട്ടതും.

പള്ളം റെയില്‍വേ ഗേറ്റിനടുത്ത മനാഫിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരങ്ങളെന്ന് കരുതി മുക്ക് പണ്ടവും മൊബൈല്‍ ഫോണും പണവുമാണ് കവര്‍ന്നത്. മനാഫിന്റെ വീട്ടില്‍ മനാഫിന്റെ മകളുടെ വിവാഹത്തിന് കരുതി വെച്ച സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അത് കവരാന്‍ മോഷ്ടാവിന് കഴിഞ്ഞില്ല. ഷെല്‍ഫ് തുറക്കുന്ന ഒച്ച കേട്ട് മനാഫ് ഉണര്‍ന്നപ്പോള്‍ തള്ളിയിട്ട് സ്ഥലം വിടുകയായിരുന്നു.

അടിവസ്ത്രം മാത്രം ധരിച്ച ഒരു യുവാവാണ് മോഷ്ടാവെന്ന് മനാഫ് പറഞ്ഞു. വീട്ടിന് പുറത്ത് ഒരു ഇരുമ്പ് വടിയും ചെരുപ്പും കണ്ടെത്തി. കവര്‍ച്ചകളെ കുറിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്.

കാസര്‍കോട്ടും മൊഗ്രാലിലും വന്‍ കവര്‍ച്ച; മോഷ്ടാവ് അടിവസ്ത്രം മാത്രം ധരിച്ചെത്തിയ യുവാവ്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തീവ്രവാദികളുടെ ആക്രമണം യുഎസ് നിര്‍മ്മിത സൈനീക വാഹനങ്ങള്‍ ഉപയോഗിച്ച്
Keywords: Kasaragod, Robbery, Mogral, House, Mobile Phone, Cash, Nellikunnu, Dress, Chappal, Police, Gold, Bathroom, Railway Gate.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia