വീട്ടുകാര്‍ ഉറങ്ങിക്കിടക്കെ ജനല്‍ മുറിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ സ്വര്‍ണവും പണവും കവര്‍ന്നു
Dec 17, 2016, 10:50 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 17/12/2016) തൃക്കരിപ്പൂര്‍ പൊറോപ്പാട്ടെ ഹോട്ടല്‍ വ്യാപാരിയുടെ വീടിന്റെ ജനല്‍ മുറിച്ചെടുത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ മൂന്നര പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്നു. പയ്യന്നൂര്‍ കേളോത്ത് ഹോട്ടല്‍ വ്യാപാരിയായ ടി.കെ അബൂബക്കറിന്റെ വീടിന്റെ ജനല്‍ മുറിച്ചാണ് കവര്‍ച്ച നടന്നത്. അബൂബക്കര്‍ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മക്കളും ഉറങ്ങിക്കിടക്കവെയാണ് കവര്‍ച്ച നടന്നത്.
വീട്ടുകാര്‍ ഉറങ്ങുന്ന മുറിക്കടുത്തുള്ള മറ്റൊരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. രാവിലെ ഉണര്‍ന്നെഴുന്നേറ്റ് നോക്കിയപ്പോഴാണ് മരത്തിന്റെ ജനല്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായി അറിഞ്ഞത്.
വീട്ടുകാര്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, house-robbery, House-wife, complaint, case, Investigation, Police, Robbery in house at Trikaripur.