പൂട്ടിയിട്ട വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും ലാപ്‌ടോപും കവര്‍ച്ച ചെയ്തു
Oct 4, 2017, 16:08 IST
മഞ്ചേശ്വരം: (www.kasargodvartha.com 04.10.2017) പൂട്ടിയിട്ടിരുന്ന വീട്ടില്‍ മോഷണം. സ്വര്‍ണവും പണവും ലാപ്‌ടോപും കവര്‍ച്ച ചെയ്തു. കുഞ്ചത്തൂര്‍ പാദെയിലെ ജഗന്നാഥഷെട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവന്‍ സ്വര്‍ണാഭരണം, 5,000 രൂപ, ലാപ്ടോപ്, മറ്റ് ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവയാണ് കവര്‍ച്ച ചെയ്തത്.
ഞായറാഴ്ച വീടുപൂട്ടി പിതാവിന്റെ മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ മജ്ബയലിലുള്ള വീട്ടില്‍ പോയതായിരുന്നു ജഗന്നാഥ ഷെട്ടിയും കുടുംബവും. ചൊവ്വാഴ്ച രാവിലെ അയല്‍വാസികളാണ് വീടിന്റെ അടുക്കള വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം ജഗന്നാഥ ഷെട്ടിയെ അറിയിക്കുകയായിരുന്നു.
ജഗന്നാഥഷെട്ടി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും മറ്റും കവര്‍ന്നതായി വ്യക്തമായത്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, House, Robbery in house at Kunchathur
Keywords: Kasaragod, Kerala, news, Robbery, House, Robbery in house at Kunchathur