ബദിയടുക്കയില്‍ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നു
May 22, 2012, 11:41 IST
ബദിയടുക്ക: ബദിയടുക്കയിലെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നു. എന്‍മകജെ ചവര്‍ക്കാട്ടെ മഞ്ചണ്ണ മുല്യയുടെ മകന്‍ ബാലകൃഷ്ണ മൂല്യയുടെ വീട്ടില്‍ നിന്നാണ് രണ്ട് പവന്‍ സ്വര്‍ണവും 30,000 രൂപയും, ഡിവിഡി പ്ളയറും വസ്ത്രങ്ങളും കവര്‍ച്ച ചെയ്തത്. 85,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച രാത്രി ഏഴു മണിക്കും 8.10 മണിക്കുമിടയിലുള്ള സമയത്തായിരുന്നു കവര്‍ച്ച നടന്നത്. ബാലകൃഷ്ണന്റെ വിവാഹം ക്ഷണിക്കാനായി പുത്തൂരിലെ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്. വാടക വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത മോഷ്ടാക്കള്‍ അകത്ത് കടന്നത്. ബാലകൃഷ്ണന്റെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
Keywords: Robbery, House, Badiyadukka, Kasaragod