വ്യാപാരിയുടെ വീട് കുത്തിതുറന്ന് 68 പവന്‍ സ്വര്‍ണവും 70,000 രൂപയും റാഡോ വാച്ചും കൊള്ളയടിച്ചു
Aug 18, 2017, 13:39 IST
കാസര്‍കോട്: (www.kasargodvartha.com 18/08/2017) മഞ്ചേശ്വരത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 68 പവന്‍ സ്വര്‍ണവും 70,000 രൂപയും 20,000 രൂപയുടെ റാഡോവാച്ചും കൊള്ളയടിച്ചു. വെള്ളിയാഴ്ച് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു.
വ്യാപാരിയായ കുഞ്ചത്തൂര്‍ പദവിലെ അബ്ദുള്‍ മുനീറിന്റെ ഇരുനില വീടിന്റെ പിന്‍വശത്തെ അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. തുടര്‍ന്ന് കിടപ്പുമുറിയില്‍ കടന്ന കവര്‍ച്ചക്കാര്‍ അലമാര കുത്തി തുറന്ന് സ്വര്‍ണം വെച്ചിരുന്ന പെട്ടിയില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തത്.
കവര്‍ച്ച നടന്ന സമയം അബ്ദുള്‍ മുനീറും ഭാര്യ ഹസീനയും മൂന്നുമക്കളും മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. പുലര്‍ച്ചെ 3.30 മണിയോടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും കവര്‍ച്ചക്കാര്‍ സ്ഥലം വിട്ടിരുന്നു. അബ്ദുല്‍ മുനീറിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാളവിദഗ്ധരും പോലീസ് നായയും കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി. മൊത്തം 14.80 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കിയിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Robbery, Gold, Cash, Thief, Police, Case, Investigation, House, Robbery in house: 68 sovereign gold and 70,000 rupees robbed.