മകന്റെ വിവാഹ നിശ്ചയത്തിനു പോയ സമയം വീട്ടില്‍ കവര്‍ച്ച; 16 പവനും 2 മൊബൈല്‍ ഫോണുകളും കവര്‍ന്നു
Jul 3, 2017, 12:03 IST
കുമ്പള: (www.kasargodvartha.com 03.07.2017) മകന്റെ വിവാഹ നിശ്ചയത്തിനു പോയ സമയം വീട്ടില്‍ കവര്‍ച്ച. 16 പവനും രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ന്നു. കുമ്പള കട്ടത്തടുക്ക മുഹിമ്മാത്ത് നഗറിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്ലക്കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച വൈകിട്ട് 4.30 മണിക്ക് വീടുപൂട്ടി മകന്‍ ത്വാഹയുടെ വിവാഹ നിശ്ചയത്തിനായി പോയതായിരുന്നു. രാത്രി 10 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്.
വീടുപൂട്ടി പോകുമ്പോള്‍ വീടിന്റെ താക്കോല്‍ സിറ്റൗട്ടിന് സമീപത്തെ ജനലിനകത്തായാണ് വെച്ചത്. ഈ താക്കോല്‍ ഉപയോഗിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. അലമാരയുടെ താക്കോലും കൈക്കലാക്കിയാണ് മോഷ്ടാവ് അകത്തുണ്ടായിരുന്ന 16 പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണുകളും കൈക്കലാക്കിയത്.
സംഭവത്തില്‍ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു. വീടിനെ കുറിച്ച് നന്നായി അറിയാവുന്ന ആരെങ്കിലുമായിരിക്കാം കവര്‍ച്ചക്കാരെന്നാണ് പോലീസിന്റെ സംശയം.
Keywords: Kasaragod, Kerala, news, Mobile Phone, Robbery, case, Investigation, Robbery in house; 16 sovereign gold robbed