ചെര്‍ക്കള ഹയര്‍സെക്കന്ററി സ്കൂളില്‍ പൂട്ട് പൊളിച്ച് വീണ്ടും മോഷണം
Jul 19, 2013, 15:05 IST
കാസര്‍കോട്: ചെര്‍ക്കള വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ പൂട്ട് പൊളിച്ച് മോഷണം. ഇത് മൂന്നാം തവണയാണ് സ്കൂളില്‍ മോഷണം നടക്കുന്നത്. സ്കൂളിന്റെ വാതിലിന്റെ പൂട്ടും ഇരുമ്പ് ജാലിയുടെ പൂട്ടും ഒരേപോലെ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
ഓഫീസ് മുറിയുടെ ലോക്കര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പൂട്ട് പൊളിച്ച് 1000 രൂപയാണ് കവര്‍ച്ച ചെയ്തത്. വലിയ ഇരുമ്പ് ലോക്കര്‍ തകര്‍ക്കാന്‍ പ്രൊഫഷണല്‍ സംഘത്തിന് മാത്രമേ കഴിയുകയുള്ളൂവെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാവിലെ സ്കൂള്‍ തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.
ആറുമാസം മുമ്പും ഈ സ്കൂളില്‍ കവര്‍ച്ച നടന്നിരുന്നു. അന്ന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് ലാപ്ടോപുകളും അടക്കം ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
മൂന്ന് വര്‍ഷം മുമ്പും സ്കൂളില്‍ കവര്‍ച്ച നടന്നിരുന്നു. അന്ന് നിരവധി നോട്ട്ബുക്കുകളാണ് നഷ്ടപ്പെട്ടത്. ഈ കേസില്‍ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച നോട്ട്ബുക്കുകള്‍ തെരുവില്‍ വില്ക്കുമ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പ് നടന്ന കവര്‍ച്ചാ കേസില്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Also read:
ടിക്കറ്റില്ലാ യാത്ര; തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ 1,68,162 രൂപ പിഴ ഈടാക്കി
Keywords: Kasaragod, Cherkala, School, Theft, Robbery, Police, Investigation, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.