പട്ടാപകല്‍ നടന്ന വീട് കവര്‍ച: 4 പേര് അറസ്റ്റില്‍
Sep 15, 2012, 21:53 IST
![]() |
Azeez |
![]() |
Jafar |
കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് നീര്ച്ചാല് ചെന്നകുണ്ടിലെ സി കെ അബ്ദുല്ലയുടെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. അബ്ദുല്ലയും കുടുംബവുംപെരുന്നാള് വസ്ത്രങ്ങള്‍ വാങ്ങാന്‍ വേണ്ടി വീട് പൂട്ടി രാവിലെ പത്തിന് ടൗണില്‍ പോയതായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ പൊളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
![]() |
Sahad |
![]() |
Shamsudeen |
ഒന്നാം പ്രതി ജാഫര്‍ അബ്ദുല്ലയുടെ ബന്ധുവാണ്. പണം മോഷ്ടിച്ച ശേഷം ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ ചുറ്റികറങ്ങി നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച പണത്തില്‍ നിന്ന് രണ്ടാം പ്രതി ബി എം സഹദിന്റെ വീട്ടില്‍ നിന്ന് 10,000 രൂപയും മറ്റു പ്രതികളായ ശംസുദ്ദീന്‍, അബ്ദുല്‍ അസീസ് എന്നിവരുടെ വീടുകളില്‍ നിന്ന് 5000 രൂപ വീതവും കണ്ടെടുത്തു. രണ്ടും മൂന്നും പ്രതികള്‍ ബദിയടുക്ക സ്റ്റേഷനിലെ ചില കേസുകളില്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Robbery, Theft, Badiyadukka, Arrest, Police, Kerala