city-gold-ad-for-blogger

ഇളമ്പച്ചിയില്‍ പ്രവാസികളായ സഹോദങ്ങളുടെ വീടുകള്‍ കുത്തിത്തുറന്ന് മോഷണം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 29/08/2016) ഇളമ്പച്ചിയില്‍ പ്രവാസികളായ സഹോദരങ്ങളുടെ വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. അണികണ്ടം റോഡിലെ എം ടി പി ഹുസൈന്റെയും സഹോദരന്‍ ഹസന്റെയും വീടുകളിലാണ് കവര്‍ച്ച നടത്തിയത്.

കള്ളന്മാര്‍ കൈയില്‍ കിട്ടിയ ടാബുമായാണ് മടങ്ങിയത്. ഹുസൈന്റെ വീട്ടുകാര്‍ തളിപ്പറമ്പിലെ ബന്ധുവീട്ടില്‍ പോയി രാവിലെ തിരിച്ചു വന്നപ്പോഴാണ് സംഭവം അറിയുന്നത്. ഹസന്റെ വീട്ടുകാര്‍ തൊട്ടടുത്ത ബന്ധുവീട്ടിലായിരുന്നു. വീടിന്റെ മുന്‍ ഭാഗത്തെ പ്രധാന വാതില്‍ പാര ഉപയോഗിച്ച് കുത്തിത്തുറന്നാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്.

രണ്ടു വീടുകളുടെയും താഴത്തെ നിലകളിലുള്ള കിടപ്പ് മുറികളിലെ അലമാരയും മേശവലിപ്പുകളും തകര്‍ത്ത് പണം തിരഞ്ഞവര്‍ വസ്ത്രങ്ങളും വിലപിടിപ്പുള്ള രേഖകളും മുറികളില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഹസന്റെ വീട്ടില്‍ നിന്നും ടാബ്‌ലറ്റുമായാണ് കടന്നത്. ഇരു വീട്ടുകാരുടെയും പരാതിയെതുടര്‍ന്ന് ചന്തേര എസ് ഐ ഇ അനൂപ് കുമാര്‍ വീടുകളില്‍ എത്തി. വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇളമ്പച്ചിയില്‍ പ്രവാസികളായ സഹോദങ്ങളുടെ വീടുകള്‍ കുത്തിത്തുറന്ന് മോഷണം

Keywords : Trikaripure, Robbery, House, Kasaragod, Police, Complaint, Investigation, Ilambachi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia