തൃക്കരിപ്പൂരില്‍ സി എം പി നേതാവിന്റെ വീട്ടിലടക്കം രണ്ടിടത്ത് കവര്‍ച്ച
Nov 1, 2016, 12:17 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01/11/2016) തൃക്കരിപ്പൂരില്‍ സി എം പി നേതാവിന്റെ വീട്ടിലടക്കം രണ്ടിടത്ത് കവര്‍ച്ച. സി എം പി ജില്ലാ നേതാവും ഗദ്ദിക പത്രാധിപരുമായ വി കെ രവീന്ദ്രന്റെ തെക്കുമ്പാട്ടെ വീട്ടിലും കൊയോങ്കര എ എല്‍ പി സ്‌കൂളിന് സമീപത്തെ നാരയണിയുടെ വീട്ടിലുമാണ് കവര്‍ച്ചനടന്നത്. രവീന്ദ്രന്‍ ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് പോയിരുന്നു. നാരായണി മുംബൈയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു.
രണ്ടിടത്തും വീട് പൂട്ടികിടക്കുകയായിരുന്നു. എന്തെങ്കിലും സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നകാര്യം വ്യക്തമായിട്ടില്ല. കവര്‍ച്ചയ്ക്കുപിന്നില്‍ വീടുകളെകുറിച്ച് അറിയുന്നവരായിരിക്കാമെന്നാണ് സംശയിക്കുന്നത്. ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Trikaripur, Kasaragod, Kerala, House Robbery, CMP, Theft, Robbery in 2 places