പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച
Sep 19, 2016, 09:30 IST
മായിപ്പാടി: (www.kasargodvartha.com 19/09/2016) പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച. ശ്രീബാഗിലുവിലെ ബിയാരം ഹൗസില്‍ അബ്ദുല്ലയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. അബ്ദുല്ലയും കുടുംബവും മകന്റെ വീട്ടിലാണ് താമസം.
കവുങ്ങിന് മരുന്ന് തളിക്കുന്ന പമ്പ്, നേര്‍ച്ചപ്പെട്ടി എന്നിവ നഷ്ടപ്പെട്ടതായി അബ്ദുല്ല പറഞ്ഞു. വീട്ടിനകത്തെ നാല് അലമാരകളുടെ പൂട്ട് പൊളിച്ച നിലയിലും വീട്ടില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങളും അടക്കകളും തൊട്ടടുത്ത പറമ്പില്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.

Keywords: Kasaragod, Kerala, Mayipady, house-robbery, complaint, House, Abdulla, Areca nut, Abdulla's House, Son, Family, Robbery house at Maippady.