ദമ്പതികള്‍ ജോലിക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച; പണവും വാച്ചും കവര്‍ന്നു
Oct 22, 2016, 10:42 IST
ആദൂര്‍: (www.kasargodvartha.com 22/10/2016) ദമ്പതികള്‍ ജോലിക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച നടന്നതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരിഞ്ചേരിയിലെ ജനാര്‍ദ്ദനന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. ജനാര്‍ദ്ദനനും ഭാര്യയും വീടുപൂട്ടി രാവിലെ ജോലിക്ക് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വീടിന്റെ പുറംഭാഗത്ത് രഹസ്യമായി സൂക്ഷിച്ച താക്കോല്‍ കൈക്കലാക്കിയാണ് പ്രതി മോഷണം നടത്തിയതെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 5,000 രൂപ, 1500 രൂപ വില വരുന്ന വാച്ച്, ബൈക്കിന്റെയും കാറിന്റെയും താക്കോല്‍ എന്നിവയാണ് നഷ്ടപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. ആദൂര്‍ പൊലീസ് അന്വേഷണം നടത്തിവരുന്നു.

Keywords: Kasaragod, Kerala, Adoor, Robbery, complaint, Police, Investigation, Robbery house at Adoor.