നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
Feb 1, 2018, 16:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.02.2018) നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവിനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തു. പള്ളിക്കര ചെര്‍ക്കപ്പാറയിലെ സയ്യിദിനെ (29)യാണ് ഹൊസ്ദുര്‍ഗ് എസ് ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ആവിക്കര വടകരമുക്കിലെ ഷംസീര്‍ കവര്‍ച്ച ചെയ്യുന്ന തൊണ്ടുമുതലുകള്‍ വില്‍പന നടത്തിയിരുന്നത് സയ്യിദാണെന്ന് പോലീസ് പറഞ്ഞു.
ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനു സമീപത്തെ സുമനയുടെ വീട്ടില്‍ നിന്നും 16 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തത് ഷംസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സയ്യിദിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കവര്‍ച്ചാ മുതലുകള്‍ കണ്ടെത്തുന്നതിനായി സയ്യിദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Youth, Robbery-case, Arrest, Robbery case; Youth arrested.