സുഹൃത്തിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണാഭരണം വില്‍പന നടത്തി ഉല്ലാസ യാത്ര; ഭര്‍തൃമതിയും കാമുകനും അറസ്റ്റില്‍
Dec 11, 2018, 21:01 IST
കാസര്‍കോട്: (www.kasargodvartha.com 11.12.2018) സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് ഉല്ലാസയാത്ര നടത്തിയ യുവതിയും കാമുകനും പിടിയിലായി. വിദ്യാനഗര്‍ നാലാംമൈലിലെ ഗള്‍ഫുകാരന്‍ അസീസിന്റെ ഭാര്യ നസീറ (25), കാമുകന്‍ കുട്ലു കിഴക്കേപുറത്തെ ശുഐബ് (27) എന്നിവരെയാണ് വിദ്യാനഗര്‍ എസ് ഐ വിപിന്‍ അറസ്റ്റുചെയ്തത്. നസീറയുടെ സുഹൃത്ത് നാലാംമൈലിലെ ഫാത്വിമത്ത് അശ്ലീഫയുടെ വീട്ടില്‍ നിന്നും 2017 മെയ് മാസത്തില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന രണ്ട് വളകളും അരഞ്ഞാണവുമുള്‍പ്പെടെ ഒമ്പത് പവന്റെ സ്വര്‍ണാഭണങ്ങള്‍ മോഷണം പോയിരുന്നു.
ഇതു സംബന്ധിച്ച് അന്നുതന്നെ അശ്ലീഫ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനിടയിലാണ് സംഭവസമയത്ത് നസീറ മാത്രമാണ് പുറമെനിന്നും വീട്ടിലെത്തിയിരുന്നുള്ളൂ എന്ന് മനസിലാക്കി.
തുടര്‍ന്ന് പോലീസ് നടത്തിയ സമര്‍ത്ഥമായ നീക്കത്തിലൂടെയാണ് നസീറയെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ആഭരണങ്ങള്‍ ശുഐബിന് നല്‍കുകയും അത് വില്‍പന നടത്തിയ പണം കൊണ്ട് ഉല്ലാസയാത്ര നടത്തുകയും ചെയ്തതായി മൊഴി നല്‍കിയത്.
തുടര്‍ന്ന് നസീറയെയും ശുഐബിനെയും അറസ്റ്റുചെയ്ത് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Robbery, Arrest, Housewife, News, Gold chain, Robbery case; Woman and lover arrested
< !- START disable copy paste -->
Keywords: Kasaragod, Robbery, Arrest, Housewife, News, Gold chain, Robbery case; Woman and lover arrested
< !- START disable copy paste -->