city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് പൈപ്പ് ലൈന്‍ നിര്‍മാണത്തിന് കൊണ്ടുവന്ന സാമഗ്രികള്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം

പൊയ്നാച്ചി:(www.kasargodvartha.com 20/08/2017) സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് വായില്‍ തുണിതിരുകി കാട്ടില്‍ ഉപേക്ഷിച്ച ശേഷം ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണത്തിനു കൊണ്ടുവന്ന സാമഗ്രികള്‍ കവര്‍ച്ച ചെയ്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പൊയ്നാച്ചി ദേശീയപാതയില്‍ നിന്നു കിഴക്കുമാറിയുള്ള പറമ്പ് ചെറുകരയിലാണ് കവര്‍ച്ച നടന്നത്.

ഗെയില്‍ പൈപ്പ്ലൈന്‍ നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത മുംബൈയിലെ ഐ.എല്‍ ആന്‍ഡ് എഫ്.എസ് കമ്പനിയുടെ ഗോഡൗണില്‍ നിന്നുമാണ് കാല്‍കോടിയോളം രൂപ വിലമതിക്കുന്ന ചെമ്പുകമ്പികളും യന്ത്രങ്ങളും കവര്‍ച്ച ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഉദുമ കൊക്കാലിലെ സുരേന്ദ്രനെ (52) കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് മോചിതനായ സുരേന്ദ്രന്‍ മദ്യഷോപ്പ് വിരുദ്ധ സമരം നടത്തുന്ന പന്തലിലെത്തി വിവരം നല്‍കുകയായിരുന്നു. രണ്ടുപേര്‍ ആദ്യം സ്ഥലത്തെത്തുകയും സുരേന്ദ്രനെ പിടിച്ചുകൊണ്ടുപോയി കൈകാലുകള്‍ ബന്ധിച്ചശേഷം വായില്‍ തുണി തിരുകുകയും കാട്ടില്‍ മഴയത്തു ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ പേര്‍ ഗോഡൗണിലെത്തി രണ്ടു കണ്ടെയ്നറുകളിലായി സൂക്ഷിച്ചിരുന്ന ചെമ്പുകമ്പികളും വിലപിടിപ്പുള്ള മൂന്നു യന്ത്രങ്ങളും മറ്റും മോ,്ടിച്ചുകടത്തുകയായിരുന്നു.

ഏതാണ്ട് രണ്ടു മണിക്കൂര്‍ നേരത്തോളമാണ് സുരേന്ദ്രന് കാലുകളും മറ്റും ബന്ധിച്ച് വായില്‍ തുണിതിരുകിയ നിലയില്‍ കഴിയേണ്ടിവന്നത്. ഇതു രണ്ടാം തവണയാണ് നിര്‍മ്മാണ കമ്പനിയുടെ ഗോഡൗണില്‍ കൊള്ള നടക്കുന്നത്. പുറത്തുനിന്നുള്ളവരല്ല സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നന്നായി അറിയുന്ന സംഘമാകാം കവര്‍ച്ചക്കു പിന്നിലെന്നാണ് പോലീസ് കരുതുന്നത്.

Related News:
സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് വായില്‍ തുണിതിരുകി ഉപേക്ഷിച്ച ശേഷം ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണത്തിനു കൊണ്ടുവന്ന സാമഗ്രികള്‍ കൊള്ളയടിച്ചു

സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് പൈപ്പ് ലൈന്‍ നിര്‍മാണത്തിന് കൊണ്ടുവന്ന സാമഗ്രികള്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Poinachi, Kasaragod, Kerala, Case, Police, Investigation, Vidya Nagar, Robbery, Robbery case; Police investigation started

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia