ദമ്പതികളെ അക്രമിച്ച് കെട്ടിയിട്ട് മൂന്നര ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ ഒരു പ്രതികൂടി വലയില്‍; കൊള്ളയടിച്ച തുകയില്‍ 2 ലക്ഷം പിടികൂടി
Jan 23, 2016, 11:58 IST
ചീമേനി: (www.kasargodvartha.com 23/01/2016) ദമ്പതികളെ അക്രമിച്ച് കെട്ടിയിട്ട് മൂന്നര ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ ഒരു പ്രതികൂടി വലയിലായി. ബംഗളൂരുവില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ഭരത് ആണ് വലയിലായത്. നേരത്തെ സംഘത്തില്‍പെട്ട പെട്ടിക്കുണ്ടില്‍ താമസക്കാരനായിരുന്ന ഓട്ടപ്പടവിലെ മജീദിനെ (45) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മജീദിനേയുംകൊണ്ട് ബംഗളൂരുവില്‍ചെന്നാണ് ഭരതിനെ പോലീസ് വലയിലാക്കിയത്.
കൊള്ളയടിച്ച മൂന്നര ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപയും പോലീസ് പിടികൂടിയിട്ടുണ്ട്. കേസിലെ പ്രതികളായ മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. നീലേശ്വരം സി ഐയുടെ അഭാവത്തില്‍ വെള്ളരിക്കുണ്ട് സി ഐ ടി പി സുമേഷാണ് കേസന്വേഷിക്കുന്നത്. പ്രതികളെ അറസ്റ്റിന് ശേഷം തിരിച്ചറിയല്‍ പരേഡ് നടത്താനാണ് പോലീസ് ആലോചിക്കുന്നത്.
ചീമേനി പെട്ടിക്കുണ്ടിലെ ദമ്പതികളായ കെ എന്‍ പി മുത്തലിബ് ഹാജി (76), ഭാര്യ മറിയം (68) എന്നിവരാണ് അക്രമത്തിനും കൊള്ളയ്ക്കും ഇരയായത്. ഇവര്‍ ചെറുവത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ മൂഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ഇരുമ്പ് വടികൊണ്ട് ക്രൂരമായി അടിച്ചുപരിക്കേല്‍പിച്ചശേഷം ദമ്പതികളെ കെട്ടിയിട്ടാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന പെട്ടി കുത്തിപ്പൊളിച്ച് പണം കൊള്ളയടിച്ചത്.
Related News:

ദമ്പതികളെ ആക്രമിച്ച് കൊള്ള; സംഭവം പുറത്ത് വിട്ടത് കവര്ച്ചക്കാരന് തന്നെ
മുഖംമൂടി ധരിച്ചെത്തിയ സംഘം ദമ്പതികളെ അക്രമിച്ച് കെട്ടിയിട്ട ശേഷം മൂന്നര ലക്ഷം രൂപ കൊള്ളയടിച്ചു; ഒരാള്‍ പിടിയില്‍
Keywords: House-robbery, Cheemeni, Mask, Police, Kasargod, Robbery case: One more held, Robbery, Accused, Held