മലഞ്ചരക്ക് കടയിലെ കവര്‍ച്ച; ഏഴു വിരലടയാളങ്ങള്‍ ലഭിച്ചു
Jul 6, 2017, 13:01 IST
ബദിയടുക്ക: (www.kasargodvartha.com 06.07.2017) കടയുടെ ഷട്ടര്‍ തകര്‍ത്ത് 265 കിലോ അടക്കയും 42,000 രൂപയും കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. . നീര്‍ച്ചാല്‍ മല്ലടുക്കയിലെ രവികുമാര്‍ റൈയുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. ഷട്ടര്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച അടക്കയും മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന പണവും കവര്‍ച്ച ചെയ്യുകയായിരുന്നു.
ഇതിനു ശേഷമായിരിക്കാം കവര്‍ച്ച നടന്നതെന്നാണ് സംശയിക്കുന്നത്. ഷട്ടറിന്റെ ഒരു ഭാഗം അടര്‍ത്തിയ നിലയിലായിരുന്നു. ഷട്ടറിലും വാഹനത്തിലും കയര്‍ കെട്ടി മുന്നോട്ടെടുത്താണ് ഷട്ടര്‍ തകര്‍ത്തതെന്നാണ് സംശയം. കവര്‍ച്ചക്കാരുടേതെന്ന് സംശയിക്കുന്ന ഏഴ് വിരലടയാളങ്ങള്‍ ഇവിടെ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.
പരിസരത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. മുമ്പ് കവര്‍ച്ചാകേസുകളില്‍ ഉള്‍പ്പെട്ടവര്‍ അടക്കമുളളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Related News:
കടയുടെ ഷട്ടര്‍ തകര്‍ത്ത് രണ്ടര ക്വിന്റല്‍ അടക്കയും 42,000 രൂപയും കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Robbery case; fingerprints got