city-gold-ad-for-blogger

ആശാവര്‍ക്കറായ യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ കേസെടുത്തു; രണ്ടംഗസംഘത്തിനെതിരെ അന്വേഷണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 04/04/2017) കാഞ്ഞങ്ങാട് നഗരസഭയിലെ ആശാവര്‍ക്കറായ യുവതിയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം കവര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. പുതുക്കൈ കമ്പിക്കാനത്തെ മോഹനന്റെ ഭാര്യ കെ ചിത്ര(36)യുടെ അഞ്ചുപവന്റെ സ്വര്‍ണമാലയാണ് കവര്‍ച്ച ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം പടന്നക്കാട് മേല്‍പ്പാലത്തിന് സമീപത്തുകൂടി ബസ് സ്‌റ്റോപ്പിലേക്ക് നടന്നുപോകുകയായിരുന്ന ചിത്രയുടെ കഴുത്തിലുണ്ടായിരുന്ന മാല പിറകെ ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിയെടുക്കുകയായിരുന്നു.

ആശാവര്‍ക്കറായ യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ കേസെടുത്തു; രണ്ടംഗസംഘത്തിനെതിരെ അന്വേഷണം

ചിത്ര ബഹളം വെച്ചെങ്കിലും ഈ സമയം ട്രെയിന്‍ കടന്നുപോയതിന്റെ ശബ്ദം ഉയര്‍ന്നതിനാല്‍ ആരും കേട്ടില്ല. പിടിവലിക്കിടെ മാലയുടെ ഒരുഭാഗവും താലിയും ചിത്രയുടെ കയ്യില്‍ കിട്ടി. കഴുത്തിന് പരിക്കേറ്റ ചിത്ര കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Gold Chain, Case, Investigation, Police, Robbery, Train, Hospital, Bus Stop, Injured, Treatment, Robbery; Case against two.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia