city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മ­ണല്‍ ക­ട­ത്തി­ന് പി­ടി­യിലായ ലോ­റി ഡ്രൈ­വര്‍­മാര്‍­ക്കെ­തി­രെ മോ­ഷ­ണ കു­റ്റ­ത്തി­നും കേ­സെ­ടുത്തു

മ­ണല്‍ ക­ട­ത്തി­ന് പി­ടി­യിലായ ലോ­റി ഡ്രൈ­വര്‍­മാര്‍­ക്കെ­തി­രെ മോ­ഷ­ണ കു­റ്റ­ത്തി­നും കേ­സെ­ടുത്തു
കാസര്‍­കോട്: മ­ണല്‍­ക­ട­ത്തി­ന് പി­ടി­യിലായ ലോറി ഡ്രൈ­വര്‍­മാര്‍­ക്കെ­തി­രെ മോ­ഷ­ണ കു­റ്റ­ത്തിനും പൊ­തു­മു­തല്‍ ന­ശീ­ക­ര­ണ­ത്തിനും ആ­ദൂര്‍ പോ­ലീ­സ് കേ­സെ­ടുത്തു.

കെ. എല്‍ 14 എ­ച്ച് 9542 ന­മ്പര്‍ ലോ­റി ഡ്രൈ­വര്‍ മൂ­ല­ടുക്ക­ത്തെ അ­ബ്ദുല്‍ നി­സാര്‍(25), കെ. എല്‍ 14 എ­ച്ച് 6059 ന­മ്പര്‍ ലോ­റി ഡ്രൈവര്‍ അ­ട്ടേങ്ങാന­ത്തെ ര­ഞ്­ജി­ത്ത്(26) എ­ന്നി­വര്‍­ക്കെ­തി­രെ­യാ­ണ് ആ­ദൂര്‍ പോ­ലീ­സ് മ­ണല്‍­ക­ട­ത്തി­യ­തി­ന് മോഷ­ണ കു­റ്റവും പി.ഡി.പി.പി ആ­ക്ട് പ്ര­കാ­രം പൊ­തു­മു­തല്‍ ന­ശീ­ക­ര­ണ­ത്തിനും കേ­സെ­ടു­ത്തി­രി­ക്കു­ന്ന­ത്.

നേര­ത്തേ മ­ണല്‍ കട­ത്ത് പി­ടി­കൂ­ടി­യാല്‍ ക­ല­ക്ടര്‍­ക്ക് റി­പ്പോര്‍­ട്ട് നല്‍­കു­ക മാ­ത്ര­മാ­ണ് പോ­ലീ­സ് ചെ­യ്­തു­വ­ന്നി­രു­ന്നത്. എ­ന്നാല്‍ മ­ണല്‍ ­മാ­ഫി­യയ്‌­ക്കെ­തി­രെ ശ­ക്തമാ­യ ന­ടപ­ടി സ്വീ­ക­രി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യാ­ണ് മ­ണല്‍ ക­ട­ത്തു­ക്കാര്‍­ക്കെ­തി­രെ മോ­ഷ­ണ­കു­റ്റവും പൊ­തു­മു­തല്‍ ന­ശീക­ര­ണ കു­റ്റവും ചു­മ­ത്തി­യി­ട്ടു­ള്ള­ത്.

പു­ഴ­യു­ടെ അ­രികും മറ്റും ഭാ­ഗ­ങ്ങളും ജെ.സി.ബി ഉ­പ­യോ­ഗി­ച്ച് കു­ഴി­ച്ചെ­ടു­ത്ത് മ­ണല്‍ ക­ട­ത്തു­ക­യാ­ണ് ചെ­യ്യു­ന്നത്. മ­ണല്‍­കട­ത്ത് ത­ട­യാന്‍ ആ­ദൂര്‍ പോ­ലീ­സ് സ്‌­റ്റേ­ഷന്‍ പ­രി­ധി­യില്‍­പ്പെ­ട്ട മു­ണ്ട­ക്കൈ, ആ­ലൂര്‍ എ­ന്നി­വി­ട­ങ്ങ­ളില്‍ പോ­ലീ­സ് പിക്ക­റ്റ് പോ­സ്­റ്റ് ഏര്‍­പ്പെ­ടു­ത്തി­യി­ട്ടുണ്ട്. പോ­ലീ­സ് പിക്ക­റ്റ് പോ­സ്­റ്റ് ഉ­ണ്ടാ­യിട്ടും മ­റ്റ് പ­ല സ്ഥ­ല­ങ്ങ­ളില്‍ നി­ന്ന് ഇ­ട­റോ­ഡു­ക­ളു­ണ്ടാ­ക്കിയും മ­റ്റും ജെ.സി.ബിയും ലോ­റി­കളും കൊ­ണ്ടുവ­ന്ന് മ­ണല്‍ ക­ടത്തി­കൊണ്ടു­പോ­കു­ക­യാ­ണ് ചെ­യ്യു­ന്ന­ത്. പോ­ലീ­സി­ന്റെ ക­ണ്ണു­വെ­ട്ടി­ച്ചാ­ണ് ഇ­ത്ത­ര­ത്തില്‍ മ­ണല്‍ ക­ട­ത്തു­ന്നത്.

 ആ­ദൂര്‍ മു­ണ്ട­ക്കൈ­യില്‍ നി­ന്നും മ­ണല്‍­ക­ട­ത്തു­മ്പോ­ഴാ­ണ് തി­ങ്ക­ളാഴ്ച വൈ­കി­ട്ട് ര­ണ്ട് ലോ­റി­കളും പോ­ലീ­സ് പി­ടി­കൂ­ടി­യ­ത്. മണല്‍­ലോ­റി പി­ടി­കൂടി­യ സം­ഭ­വ­ത്തില്‍ ജില്ലാ ക­ല­ക്ടര്‍­ക്ക് റി­പ്പോര്‍­ട്ട് നല്‍­കി­ട്ടു­ണ്ടെ­ന്നും മോ­ഷ­ണ­കു­റ്റ­ത്തിനും മറ്റും കേ­സെ­ടു­ത്ത് കോ­ട­തി­യില്‍ എ­ഫ്.ഐ.ആര്‍ സ­മര്‍­പ്പി­ച്ചു­വെന്നും ആ­ദൂര്‍ പോ­ലീ­സ് അ­റി­യിച്ചു. 

അ­തേ­സമ­യം തി­ങ്ക­ളാഴ്­ച വൈ­കി­ട്ട് മൂ­ന്ന് മ­ണി­ക്ക് മൂ­ല­ടുക്ക­ത്ത് നി­ന്നും ര­ണ്ട് ­ടി­പ്പര്‍ ലോ­റികള്‍ ഓ­ട്ടോ­യി­ലെ­ത്തി­യ ര­ണ്ട് പോ­ലീ­സു­കാ­രു­ടെ നിര്‍ദ്ദേ­ശ പ്ര­കാ­രം പോ­ലീ­സ് സ്റ്റേ­ഷ­നി­ലേ­ക്ക് കൊണ്ടു­പോ­കു­ക­യാ­യി­രു­ന്നു­വെന്നും പി­ന്നീട് ഈ ലോ­റി ക­ട­വില്‍ കൊണ്ടു­പോ­യി മ­ണല്‍ ക­ട­ത്തി­ന് പി­ടി­കൂ­ടു­ക­യു­മാ­യി­രു­ന്നു­വെ­ന്ന് മ­ണല്‍ വില്‍­പ്പ­ന­ക്കാ­രായ ഇര്‍­ഷാ­ദ് ബോ­വി­ക്കാ­നവും ഹനീഫ ബോ­വി­ക്കാ­ന­വും പ­റഞ്ഞു.

Keywords: Kasaragod, Sand mafia, Driver, Theft, Police case 



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia