city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയോരത്തെ രണ്ട് വീടുകളിലെ കവര്‍ച്ചാ കേസുകളില്‍ പോലീസ് മോഷ്ടാക്കളെ പിടിക്കുന്നില്ല; മഹല്ല് ജമാഅത്തിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു, പോലീസിനെതിരെ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് മുന്നറിയിപ്പ്

ചിറ്റാരിക്കാല്‍: (www.kasargodvartha.com 05.08.2017) രണ്ടര മാസങ്ങള്‍ക്ക് മുമ്പ് ചിറ്റാരിക്കല്‍ കുന്നുങ്കൈ കാക്കടവ് അരിയങ്കല്ലില്‍ പൂട്ടിക്കിടന്ന രണ്ട് വീടുകളില്‍ നടന്ന കവര്‍ച്ചാ കേസുകളില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് മഹല്ല് ജമാഅത്തിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പോലീസിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.

ഇക്കഴിഞ്ഞ മെയ് 15 ന് രാത്രി 12.30 മണിയോടെയാണ് അരിയങ്കല്ലിലെ പി പി സി റാഷിദിന്റെ വീട്ടില്‍ കവര്‍ച്ചയും കെ വി ഇസ്മാഈലിന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമവും നടന്നത്. ഇരുവീട്ടുകാരും വീടുപൂട്ടി പള്ളിയിലെ പ്രഭാഷണ പരിപാടിക്ക് പോയപ്പോഴാണ് കവര്‍ച്ച നടന്നത്. റാഷിദിന്റെ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാര കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവരുകയായിരുന്നു.

മലയോരത്തെ രണ്ട് വീടുകളിലെ കവര്‍ച്ചാ കേസുകളില്‍ പോലീസ് മോഷ്ടാക്കളെ പിടിക്കുന്നില്ല; മഹല്ല് ജമാഅത്തിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു, പോലീസിനെതിരെ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് മുന്നറിയിപ്പ്

ഇസ്മാഈലിന്റെ വീട്ടിലും അതേ രാത്രി കവര്‍ച്ചാ ശ്രമം നടന്നെങ്കിലും വിലപിടിപ്പുള്ളതൊന്നും കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ സാധനങ്ങളെല്ലാം വാരിവെലിച്ചിടുകയായിരുന്നു. കാസര്‍കോട്ടുനിന്നും എത്തിയ വിരലടയാള വിദഗ്ദരടക്കമുള്ള പോലീസ് സംഘമെത്തി പരിശോധന നടത്തി പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതാണ് മഹല്ല് നിവാസികളെ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്.

കവര്‍ച്ചാ സംഘത്തില്‍ ഒന്നിലേറെ പേരുള്ളതായി പോലീസ് നേരത്തെ സൂചിപ്പിച്ചിരുന്നു. റാഷിദിന്റെ വീട്ടില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണവും 50,000 രൂപയുമാണ് കവര്‍ന്നത്. ഈ കവര്‍ച്ചയ്ക്ക് ശേഷം മോഷണം ഭയന്ന് രാത്രി പള്ളിയില്‍ നടക്കുന്ന ഒരു പരിപാടിക്കും ആളുകള്‍ വരാത്ത സ്ഥിതിയാണെന്നും അത് കൊണ്ട് തന്നെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ അഹ് മദ് കുഞ്ഞിയും കണ്‍വീനര്‍ നൗഷാദ് ഇളംപാടിയും പറയുന്നു.

പോലീസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതെന്ന് മഹല്ല് നിവാസികള്‍ പറയുന്നു. കെ അഹമ്മദ് കുഞ്ഞി ചെയര്‍മാനായും കെ നൗഷാദ് ഇളംപാടി കണ്‍വീനറായും പി പി സി അഹമ്മദ് കുഞ്ഞി, പി സി ഇസ്മാഈല്‍, എ ജി മുഹമ്മദ് കുഞ്ഞി, ഒ ടി ഇബ്രാഹിം എന്നിവര്‍ മറ്റു ഭാരവാഹികളുമായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗത്തില്‍ ജമാഅത്ത് പ്രസിഡണ്ട് പി പി സി അഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പി സി ഇസ്മാഈല്‍ സ്വാഗതവും എ കെ ഖലീല്‍ നന്ദിയും പറഞ്ഞു.

Keywords:  Kerala, kasaragod, chittarikkal, news, Strike, Robbery, Jamaath-committee, Action Committee, Nileshwaram, Robbery case: Action committee formed 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia