city-gold-ad-for-blogger

വീടുകവര്‍ച്ച ഉള്‍പെടെ നാല് കേസുകളിലെ പ്രതിയെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കാസര്‍കോട്ടെത്തിച്ച് തെളിവെടുത്തു

കാസര്‍കോട്: (www.kasargodvartha.com 20.04.2016) വീടുകവര്‍ച്ച ഉള്‍പെടെ നാല് കേസുകളില്‍ പ്രതിയായ യുവാവിനെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കാസര്‍കോട്ടെത്തിച്ച് തെളിവെടുത്തു. ചൗക്കി ആസാദ് നഗറിലെ ജംഷീറി (21) നെയാണ് കാസര്‍കോട്ട് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.

2014 ല്‍ കുഡ്‌ലു ബദര്‍ നഗറിലെ റഫീഖിന്റെ വീടിന്റെ മുകള്‍നിലയിലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന ജംഷീര്‍ ഉള്‍പെടെ രണ്ടംഗ സംഘം മൊബൈല്‍ ഫോണ്‍, വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വര്‍ണ പാദസരം, അലമാരയില്‍ സൂക്ഷിച്ചിരുന്ന 600 രൂപ എന്നിവ കവര്‍ച്ച ചെയ്ത കേസിലാണ് പ്രതിയെ കാസര്‍കോട്ടെത്തിച്ചത്. കുറ്റിപ്പുറത്തെ ഒരു ഹോട്ടലില്‍ ഒളിച്ചുകഴിയുകയായിരുന്നു പ്രതി. ഹോട്ടല്‍ ജീവനക്കാരുടെ ശമ്പളത്തുക മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ ജംഷീര്‍ തിരൂര്‍ സബ്ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഇവിടെ നിന്നുമാണ് പ്രതിയെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കാസര്‍കോട്ടേക്ക് കൊണ്ടുവന്നത്.

2014 ല്‍ ഓട്ടോറിക്ഷ കവര്‍ച്ച ചെയ്ത് അതില്‍ പശുവിനെ മോഷ്ടിച്ച് കടത്തിയതടക്കം നാല് കോസുകളില്‍ പ്രതിയാണ് ജംഷീറെന്ന് പോലീസ് പറഞ്ഞു. ബദര്‍ നഗറിലെ വീടുകവര്‍ച്ച കേസില്‍ കൂട്ടുപ്രതിയായിരുന്ന പന്നിപ്പാറയിലെ അംനാസിനെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതിയെ തെളിവെടുപ്പിനുശേഷം വ്യാഴാഴ്ച തിരൂരില്‍ ഹാജരാക്കും.

വീടുകവര്‍ച്ച ഉള്‍പെടെ നാല് കേസുകളിലെ പ്രതിയെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കാസര്‍കോട്ടെത്തിച്ച് തെളിവെടുത്തു

Keywords: Kasaragod, House-Robbery, Jweller-Robbery, Kudlu, Arrest, Youth, Hotel, Police, Robbery-case, Employee, Cow robbery, Auto-Robbery.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia