city-gold-ad-for-blogger

ചീമേനി മുത്തപ്പന്‍ ക്ഷേത്ര കവര്‍ച്ച: പിടികിട്ടാപ്പുള്ളി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

ചീമേനി മുത്തപ്പന്‍ ക്ഷേത്ര കവര്‍ച്ച: പിടികിട്ടാപ്പുള്ളി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
ചെറുവത്തൂര്‍: ചീമേനി ശ്രീമുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നു തിരുവാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതടക്കം നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ നടക്കാവ് സ്വദേശിയെയും കൂട്ടാളികളെയും കണ്ണൂരില്‍ അറസ്റ്റ് ചെയ്തു.

ചന്തേര, നടക്കാവ്, മൂലക്കാല്‍ ഹൗസിലെ എം.കെ പ്രദീപന്‍ എന്ന മന്‍മഥന്‍(32), ചീമേനി, ഒറ്റത്തെങ്ങളിലെ ഒ.ടി ഇസ്മയില്‍ എന്ന മായിന്‍ക്ക(22), കാക്കടവ് അറയങ്കല്ലിലെ ഇളയത്ത് ഹൗസിലെ കെ. ഷെഫീഖ്(24) എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ചീമേനി, പയ്യന്നൂര്‍, വളപ്പട്ടണം, കണ്ണൂര്‍ ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ വിവിധ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, cheemeni, Robbery-case, Arrest


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia