തിരുവനന്തപുരത്ത് നിന്നും മുങ്ങിയ ക്ഷേത്ര കവര്‍ച്ചാ കേസിലെ പ്രതിയെ രാത്രി പതുങ്ങിയിരുന്ന് പോലീസ് പിടികൂടി
Jun 2, 2015, 11:19 IST
ചെര്‍ക്കള: (www.kasargodvartha.com 02/06/2015) തിരുവനന്തപുരത്ത് നിന്നും മുങ്ങിയ ക്ഷേത്ര കവര്‍ച്ചാ കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ രാത്രി ബന്ധുവീടിനടുത്ത് പതുങ്ങിയിരുന്ന് പോലീസ് പിടികൂടി. തിരുവനന്തപുരം ടാറ്റായികോണത്തെ കുന്നത്ത് വീട്ടില്‍ സുരേഷ് എന്ന മണ സുരേഷി (35) നെയാണ് വിദ്യാനഗര്‍ പോലീസിന്റെ സഹായത്തോടെ തിരുവനന്തപുരം പോത്തങ്കോട് പോലീസ് പിടികൂടിയത്.
ചെര്‍ക്കള ബേര്‍ക്കയിലെ ബന്ധുവിന്റെ ക്വാര്‍ട്ടേഴ്‌സില്‍ സുരേഷ് എത്തുമെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രി ക്വാര്‍ട്ടേഴ്‌സിന് സമീപം പോലീസ് ഒളിച്ചിരിക്കുകയായിയരുന്നു. ഒരു ഓട്ടോയില്‍ ക്വാര്‍ട്ടേഴ്‌സിന്റെ മുറ്റത്ത് വന്നിറങ്ങിയ സുരേഷിനെ പോത്തങ്കോട് എ.എസ്.ഐ. നാസറുദ്ദീന്റെ നേതൃത്വത്തില്‍ ചാടിവീണ് പിടികൂടുകയായിരുന്നു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുരേഷ് കാസര്‍കോട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചത്. നേരത്തെ ക്ഷേത്ര കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ സുരേഷ് മോഷണവുമായി ബന്ധപ്പെട്ട് ഒരു സി.ഡി. എടുത്തുതരാമെന്ന് പറഞ്ഞ് പോലീസിനെ രഹസ്യ കേന്ദ്രത്തിലേക്ക് കൂട്ടികൊണ്ടുപോയി തന്ത്രപൂര്‍വ്വം കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.
പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് യുവാവിനെ മറുതന്ത്രം ഉപയോഗിച്ച് പോലീസ് കീഴടക്കിയത്. പ്രതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.