ട്രെയിന്‍ യാത്രക്കിടെ യുവാവിന്റെ സ്വര്‍ണവും പണവുമടങ്ങിയ ലഗേജ് കൊള്ളയടിച്ചു; പ്രതി അറസ്റ്റില്‍
Jul 9, 2017, 11:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.07.2017) ട്രെയിന്‍ യാത്രക്കിടെ യുവാവിന്റെ സ്വര്‍ണവും പണവും വിലപ്പെട്ട രേഖകളുമടങ്ങിയ ലഗേജ് കൊള്ളയടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ നൗഷാദിനെ (32)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്.
വടകര സ്വദേശിയായ താജുദ്ദീന്റെ പരാതിപ്രകാരമാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരുന്നത്. ഒരാഴ്ച മുമ്പാണ് ട്രെയിന്‍ യാത്രക്കിടെ താജുദ്ദീന്റെ സ്വര്‍ണാഭരണങ്ങളും പണവും രേഖകളും വസ്ത്രങ്ങളുമടങ്ങുന്ന ലഗേജ് കവര്‍ച്ച ചെയ്യപ്പെട്ടത്. കാഞ്ഞങ്ങാട്ട് വെച്ചാണ് ട്രെയിന്‍ യാത്രക്കിടെ നൗഷാദിന്റെ ലഗേജ് തട്ടിയെടുത്ത് ഒരു യുവാവ് ഓടി രക്ഷപ്പെട്ടത്.
ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട അവസരം മുതലെടുത്തായിരുന്നു കവര്‍ച്ച. താജുദ്ദീന്‍ യുവാവിന്റെ പിറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് താജുദ്ദീന്‍ കണ്ണൂര്‍ റെയില്‍വെ പോലീസില്‍ പരാതി നല്‍കി. ഈ പരാതി റെയില്‍വെ പോലീസ് ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറുകയായിരുന്നു. ട്രെയിനില്‍ യാത്രക്കിടെയുള്ള മോഷണങ്ങളും പിടിച്ചുപറികളും വര്‍ധിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, arrest, Police, Accuse, Robbery, Robbery case accused arrested