പഴം വ്യാപാരിയെ മുറിയില്‍ തടഞ്ഞുവെച്ച് 36,000 രൂപ തട്ടിയെടുത്ത കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍; 3 പേരെ തിരയുന്നു
Oct 23, 2018, 23:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.10.2018) പഴം വ്യാപാരിയെ മുറിയില്‍ തടഞ്ഞുവെച്ച് 36,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. അതിഞ്ഞാല്‍ തെക്കേപ്പുറത്തെ സമീര്‍ (24), റഷാദ് (24) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കോട്ടച്ചേരിയിലെ പഴം വ്യാപാരിയും ബല്ല കടപ്പുറം സ്വദേശിയുമായ സിദ്ദീഖി (45)നെ രണ്ടു മാസം മുമ്പ് കടയുടെ മുകളിലെ മുറിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഷബീര്‍, ഖലീല്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Arrest, News, Robbery case; 2 Youths arrested
Keywords: Kanhangad, Kasaragod, Arrest, News, Robbery case; 2 Youths arrested