നുള്ളിപ്പാടിയില്‍ ഗള്‍ഫുകാരന്റെ പൂട്ടിയിട്ട ഇരുനില വീട്ടില്‍ കവര്‍ച്ചാശ്രമം
Sep 11, 2015, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 11/09/2015) നുള്ളിപ്പാടിയില്‍ ഗള്‍ഫുകാരന്റെ പൂട്ടിയിട്ട ഇരുനില വീട്ടില്‍ കവര്‍ച്ചാ ശ്രമം. ബഹ്‌റൈനിലെ കമ്പനിയില്‍ മാനേജറായ നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററിലെ കെ.സി ബഷീറിന്റെ വീട്ടിലാണ് വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് ബഷീറിന്റെ ഭാര്യാ മാതാവ് എത്തിയപ്പോഴാണ് കവര്‍ച്ചാ ശ്രമം ശ്രദ്ധയില്‍ പെട്ടത്.
ഇവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ജനല്‍ കമ്പി മുറിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. മുഴുവന്‍ മുറികളിലും കടന്ന മോഷ്ടാക്കള്‍ അലമാരകള്‍ തകര്‍ത്ത് സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു. എ.ടി.എം കാര്‍ഡും, താക്കോലും, മറ്റു രേഖകളും അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ ബാഗ് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തി.
ആഴ്ചകള്‍ക്ക് മുമ്പ് ബഷീറിന്റെ ഭാര്യയും മകളും നാട്ടിലെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് ഇവര്‍ ബഹ്‌റൈനിലേക്ക് തിരിച്ചുപോയത്. കവര്‍ച്ചാ ശ്രമം സംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഒരാഴ്ച മുമ്പ് തൊട്ടടുത്ത പള്ളിയിലും കവര്‍ച്ചാ ശ്രമം നടന്നിരുന്നു.

Keywords : Kasaragod, Kerala, House, Robbery, Robbery-Attempt, Nullippady, Police, KC Basheer.