city-gold-ad-for-blogger

നഗരത്തിലെ കട കുത്തിത്തുറന്ന് മോഷണശ്രമം; പ്രതി സിസിടിവിയില്‍ കുടുങ്ങി

കാസര്‍കോട്: (www.kasargodvartha.com 15.12.2019) നഗരത്തിലെ കട കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ താഴത്തെ നിലയിലുള്ള പത്രം, ടോയ്‌സ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്ന കടയിലാണ് മോഷണശ്രമമുണ്ടായത്. സംഭവത്തില്‍ 45കാരന്‍ പിടിയിലായി.

നഗരത്തിലെ കട കുത്തിത്തുറന്ന് മോഷണശ്രമം; പ്രതി സിസിടിവിയില്‍ കുടുങ്ങി

ഞായറാഴ്ച പലര്‍ച്ചെയാണ് സംഭവം. ചെമ്മനാട് സ്വദേശിയായ നൈമുദ്ദീന്റെ കടയാണ് കുത്തിത്തുറന്നത്. നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവറാണ് നൈമുദ്ദീനെയും പോലീസിനെയും വിവരമറിയിച്ചത്. ബസ് സ്റ്റാന്‍ഡിലെ സിസിടിവി പരിശോധിച്ചാണ് 45കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കടയുടെ ഷട്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പുറത്തുണ്ടായിരുന്ന പെട്ടികള്‍ കുത്തിപ്പൊളിച്ച് സാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. പ്രതിയില്‍ നിന്ന് കുട്ടികളുടെ കളിയുപകരണങ്ങള്‍ കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

keywords: kasaragod, news, Robbery, Attempt, Police, case, Robbery attempt in new bus stand 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia