city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഡ്‌ലു പോസ്റ്റ് ഓഫീസിലും ആയുര്‍വ്വേദാശുപത്രിയിലും കവര്‍ച്ചാശ്രമം

കാസര്‍കോട്: (www.kasargodvartha.com 29/08/2016) കാസര്‍കോട് കുഡ്‌ലുവില്‍ പോസ്റ്റ് ഓഫീസും ആയുര്‍വ്വേദാശുപത്രിയും കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം. കുഡ്‌ലു ആര്‍ ഡി നഗറിലുള്ള പോസ്റ്റ് ഓഫീസില്‍ ആഗസ്ത് 27ന് രാത്രിയാണ് കവര്‍ച്ചാശ്രമംനടന്നത്.

ഇതേ സമയം തന്നെയാണ് കുഡ്‌ലുവിലെ എന്‍ ആര്‍ എച്ച് എം ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയിലും കവര്‍ച്ചാശ്രമം നടന്നതെന്ന് സംശയിക്കുന്നു. ഇന്നലെ ഞായറാഴ്ചയായതിനാല്‍ രണ്ട് സ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നതിനാല്‍ ഇന്ന് രാവിലെ തുറക്കാനെത്തിയപ്പോഴാണ് ഷട്ടറുകള്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ ഒന്നും മോഷണം പോയിട്ടില്ല. പോസ്റ്റ് ഓഫീസില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോസ്റ്റ് മാസ്റ്ററും മജല്‍ ഹൗസിലെ ദിനേശിന്റെ ഭാര്യയുമായ കെ കസ്തൂരിയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ആയുര്‍വ്വേദാശുപത്രിയിലെ ഡോക്ടര്‍ ഗീതയുടെ പരാതിയിലും കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രിയില്‍ കനത്ത മഴയുണ്ടായിരുന്നു. ഈ സമയത്താകാം കവര്‍ച്ചക്ക് ശ്രമമുണ്ടായതെന്ന് കരുതുന്നു. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ചകള്‍ വ്യാപകമാകുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വീടുകളും കടകളും കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകളാണ് പെരുകിയിരിക്കുന്നത്. ഇതിനുപുറമെ വാഹനമോഷണവും പതിവാണ്.

കുഡ്‌ലു പോസ്റ്റ് ഓഫീസിലും ആയുര്‍വ്വേദാശുപത്രിയിലും കവര്‍ച്ചാശ്രമം

Keywords: Kasaragod, Post Office, Hospital, Robbery, Police, Case, Doctor, Town, Vehicle, Complaint.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia