മഞ്ചേശ്വരത്ത് എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം; കാവല്‍ക്കാരന്റെ മൊബൈല്‍ തട്ടിയെടുത്തു
Oct 23, 2016, 12:33 IST
മഞ്ചേശ്വരം: (www.kasargodvartha.com 23.10.2016) മഞ്ചേശ്വരത്ത് എടിഎം കൗണ്ടര്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമം. മഞ്ചേശ്വരത്തെ മെട്രോ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണ്ണാടക ബാങ്കിന്റെ കൗണ്ടറില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് കവര്‍ച്ചാശ്രമമുണ്ടായത്. ബൈക്കിലെത്തിയ ഒരാള്‍ പണമെടുക്കാനെന്ന വ്യാജേന എടിഎം കൗണ്ടറിനകത്തുകയറുകയും പണം തട്ടാന്‍ ശ്രമിക്കുകയുമായിരുന്നു.
സമീപത്ത് കസേരയില്‍ ഇരിക്കുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ബഡാജെയിലെ നിരഞ്ജന്‍ ശബ്ദം കേട്ട് കൗണ്ടറിനകത്ത് ചെന്നപ്പോള്‍ മോഷ്ടാവ് കാവല്‍ക്കാരനെ ആക്രമിച്ച ശേഷം മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും തുടര്‍ന്ന് സ്ഥലം വിടുകയും ചെയ്തു. നിരഞ്ജന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദേശീയ പാതയോരത്തെയും മറ്റും സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
Keywords: kasaragod, Kerala, Manjeshwaram, Robbery-Attempt, Mobile Phone, Bank, Karnataka, Attack, ATM Counter, Security, Thief.