ചട്ടഞ്ചാലില്‍ ഹോട്ടലില്‍ കവര്‍ച്ചാ ശ്രമം
Jul 1, 2012, 14:33 IST
ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ ഹോട്ടലില്‍ കവര്‍ച്ചാ ശ്രമം നടന്നു. മിലന്‍ ഹോട്ടലിലാണ് കവര്‍ച്ചാ ശ്രമം അരങ്ങേറിയത്. ഹോട്ടലിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മേശയിലെ പണം സൂക്ഷിക്കുന്ന വലിപ്പ് തൊട്ടടുത്ത പറമ്പില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മേശയില്‍ പണം സൂക്ഷിച്ചിരുന്നില്ല. ചട്ടഞ്ചാലിലും പരിസരപ്രദേശങ്ങളിലും കവര്‍ച്ച പതിവായിരിക്കുകയാണ്.
Keywords: Robbery attempt, Hotel, Chattanchal, Kasaragod