മാലിക് ദീനാര്‍ പഴയ ജുമാമസ്ജിദില്‍ കവര്‍ച്ചാശ്രമം: പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളെന്ന് സംശയം
May 9, 2016, 13:50 IST
കാസര്‍കോട്: (www.kasargodvartha.com 09.05.2016) തളങ്കര മാലിക് ദീനാര്‍ പഴയ ജുമാമസ്ജിദിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. ഞായറാഴ്ചയാണ് കവര്‍ച്ചാ ശ്രമം നടന്ന വിവരം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞ് കാസര്‍കോട് സി ഐ എം പി ആസാദ്, എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി അന്വേഷണമാരംഭിച്ചു.
ഇതിന് സമീപത്ത് നിന്നും ഒരു സിഗര്‍ലൈറ്റും, ആമറും, പിക്കാസും, ഒരു പെന്നും കണ്ടെത്തിയിട്ടുണ്ട്. പഴയ പള്ളിയിയുടെ അകത്ത് വെള്ളിയില്‍ തീര്‍ത്ത വാതിലും മറ്റുമുണ്ട്. ഇത് കവര്‍ച്ച ചെയ്യാനായിരുന്നു മോഷ്ടാക്കളുടെ ഉദ്ദ്യേശ്യമെന്നാണ് നിഗമനം. പള്ളിയുടെ പിറക് വശത്തെ വാതിലാണ് തകര്‍ക്കാന്‍ ശ്രമിച്ചത്.
ചന്ദ്രഗിരിപുഴയ്ക്ക് അഭിമുഖമായാണ് പള്ളിയുടെ പിറക് വശത്തെ വാതില്‍ സ്ഥിതി ചെയ്യുന്നത്. പഴയ പള്ളിയോട് ചേര്‍ന്ന് പുതിയ കെട്ടിടം പണിയുന്നുണ്ട്. ഇവിടെ അന്യ സംസ്ഥാന തൊഴിലാളികളാണ് ജോലിചെയ്ത് വന്നിരുന്നത്. ഇവരില്‍ ആരെങ്കിലുമായിരിക്കാം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം. പള്ളിയുടെ മുന്‍ വശത്ത് സെക്യൂരിറ്റിയും സിസിടിവി ക്യാമറയും ഉണ്ട്. ഇതിനാലാകാം പിറക് വശത്തെ വാതിലിലൂടെ കവര്‍ച്ചയ്ക്ക് ശ്രമം നടന്നത്.
പള്ളി സെക്രട്ടറി എ. അബ്ദുര്‍ റഹ്മാന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Keywords: Robbery, Masjid, Kasaragod, Malik deenar, Thalangara, Police, Opposite Chandragiri river, Silver.