കാസര്‍കോട്ട് വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട മൂവര്‍ സംഘം അറസ്റ്റില്‍
Jun 22, 2015, 14:09 IST
കാസര്‍കോട്: (www.kasargodvartha.com 22/06/2015) കാസര്‍കോട്ട് വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട മൂവര്‍ സംഘം അറസ്റ്റിലായി. ഉപ്പള പത്ത്വാടി സന്തോടിയിലെ ഓട്ടോ ഡ്രൈവര്‍ അബൂബക്കര്‍ സിദ്ദീഖ് (20), ബായാര്‍ പദവ് കോളനി ഹൗസില്‍ മുസമ്മില്‍ (18), പൈവളിഗെ ചെറുഗോളി ആഇശ മന്‍സിലില്‍ അബ്ദുല്‍ നാസര്‍ (20) എന്നിവരെയാണ് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
മഞ്ചേശ്വരത്ത് നിന്നും രണ്ട് ലക്ഷം രൂപയും സ്വര്‍ണവും കവര്‍ച്ച ചെയ്ത കേസിലെ പ്രതികളാണ് മൂവരും. ഈ കേസില്‍ 2014 ജൂലായില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഡിസംബറിലാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷം കര്‍ണാടകയിലെ വിട്ട്‌ള, കബക്ക ഭാഗങ്ങളില്‍ പട്ടാപ്പകല്‍ വീട്ടുകളില്‍ കവര്‍ച്ച നടത്തുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസ് കവര്‍ച്ചക്കാരെ തിരഞ്ഞുനടക്കുന്ന സമയം കബക്കയില്‍ നിന്നും ഫോര്‍ രജിസ്‌ട്രേഷനുള്ള പള്‍സര്‍ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും കവര്‍ച്ചാ സംഘം കാസര്‍കോട്ടേക്ക് തിരിച്ചിരിക്കുകയാണെന്നും മനസിലാക്കിയിരുന്നു. പിന്നീട് കര്‍ണാടക പോലീസ് കാസര്‍കോട് ജില്ലാ പോലീസ് ചീഫിന് വിവരം കൈമാറുകയായിരുന്നു.
കാസര്‍കോട് പോലീസിന്റെ അന്വേഷണത്തില്‍ മൂന്നു ദിവസം മുമ്പു തന്നെ പ്രതികള്‍ കാസര്‍കോട്ടെത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും കഴിഞ്ഞ ദിവസം പിടികൂടുകയുമായിരുന്നു. കാസര്‍കോട്ട് വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടാണ് ഇവിടെയെത്തിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പറഞ്ഞു.
എസ്.ഐ. ഫിലിപ്പ് തോമസ്, നാരായണന്‍ നായര്‍, സി.കെ. ബാലകൃഷ്ണന്‍, ലക്ഷ്മി നാരായണന്‍, ശ്രീജിത്ത് തുടങ്ങിയവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, arrest, Police, Robbery, Bike-Robbery, Karnataka, Robbery attempt; 3 arrested.
Advertisement: