കൊടുവള്ളിയില്‍ നടന്ന വന്‍കവര്‍ച്ച കേസില്‍ കുമ്പള സ്വദേശി പിടിയില്‍
Apr 2, 2016, 14:00 IST
കൊടുവള്ളി: (www.kasargodvartha.com 02.04.2016) കൊടുവള്ളിയില്‍ നടന്ന വന്‍കവര്‍ച്ച കേസില്‍ കുമ്പള സ്വദേശി പോലീസ് പിടിയില്‍. കുമ്പള പെര്‍വാഡ് സ്വദേശിയായ ഇരട്ടപ്പേരുള്ള യുവാവിനെയാണ് കൊടുവള്ളി സി ഐ പ്രേംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
സംഘത്തലവനായ ഒരാളെ പോലീസ് നേരത്തെ വലയിലാക്കിയിരുന്നു. ഇയാളില്‍ നിന്നാണ് പെര്‍വാഡ് കോളനിയിലെ ഇരട്ടപ്പേരുള്ള യുവാവിനെ കുറിച്ച് വിവരം ലഭിച്ചത്. കൊടുവള്ളിയിലും പരിസരങ്ങളിലും ഏഴോളം വന്‍ കവര്‍ച്ചകള്‍ നടത്തിയ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന്് പോലീസ് സൂചന നല്‍കി.
കൊടുവള്ളി പോലീസ് സര്‍ക്കിള്‍ പരിധിയിലെ വിവിധ സ്ഥലങ്ങളിലായി ഏഴോളം കവര്‍ച്ചകളില്‍ പ്രതികളാണിവരെന്ന് പോലീസ് വ്യക്തമാക്കി. കുമ്പള പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം ശനിയാഴ്ച വൈകിട്ടോടെ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
Keywords: Malappuram, kasaragod, Pervad, Kumbala, Robbery, custody.