Robbery | നോമ്പ് തുറക്ക് വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 25 പവൻ സ്വർണവും വിദേശകറൻസിയും കൊള്ളയടിച്ചു
Mar 26, 2024, 16:41 IST
കുമ്പള: (KasargodVartha) വീട്ടുകാർ വീടുപൂട്ടി കുടുംബസമേതം ബന്ധുവീട്ടിൽ പോയ സമയത്ത് വൻ കവർച്ച. പ്രവാസിയുടെ വീട്ടിൽ നിന്നാണ് 25 പവൻ സ്വർണവും ലക്ഷങ്ങളുടെ വിദേശ കറൻസിയും കൊള്ളയടിച്ചത്. കുമ്പള ശാന്തിപ്പള്ളത്തെ സുബൈറിൻ്റെ വീട്ടിലാണ് തിങ്കളാഴ്ച വൈകുന്നേരത്തിനും ചൊവ്വാഴ്ച രാവിലെക്കും ഇടയിൽ മോഷണം നടന്നത്.
വൈകീട്ട് വീട് പൂട്ടി കുടുംബസമേതം നോമ്പ് തുറക്കാൻ ബന്ധുവീട്ടിൽ പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. പിറക് വശത്തെ ഗേറ്റ് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ മുൻ വശത്തെ വാതിൽ തകർത്താണ് മോഷണം നടത്തിയതെന്നാണ് കരുതുന്നത്. കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: News, Kerala, Kasaragod, Kumbala. Robbery, Malayalam News, Crime, Police, Investigation, Gold, Robbery at expatriate's house; Gold and foreign currency stolen.
< !- START disable copy paste -->
Keywords: News, Kerala, Kasaragod, Kumbala. Robbery, Malayalam News, Crime, Police, Investigation, Gold, Robbery at expatriate's house; Gold and foreign currency stolen.
< !- START disable copy paste -->