കാസര്‍കോട്ടെ കവര്‍ചാ പരമ്പര; പിന്നില്‍ തിരുട്ട്ഗ്രാമക്കാരോ?
Sep 6, 2012, 14:35 IST
കാസര്‍കോട്: തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമക്കാര്‍ കാസര്‍കോട്ടെത്തിയതായുള്ള പോലീസിന്റെ മുന്നറിയിപ്പിന് പിന്നാലെ കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും കവര്‍ചാ പരമ്പരകള്‍ അരങ്ങേറി. ബുധനാഴ്ച രാത്രി ചെര്‍ക്കള എടനീര്‍ എതിര്‍ത്തോട്ടെ ആരോഗ്യ വകുപ്പ് ജീവനക്കാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഇ. അബ്ദുല്ല കുഞ്ഞിയുടെ വീട്ടില്‍ കവര്‍ചാശ്രമം നടന്നു. പെട്ടെന്ന് വീട്ടുടമ എത്തിയപ്പോള്‍ കവര്‍ചാസംഘം രക്ഷപ്പെടുകയായിരുന്നു.


അബ്ദുല്ല കുഞ്ഞിയുടെ ഭാര്യ റംലയും തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളും വ്യാഴാഴ്ച മംഗലാപുരത്ത് വിവാഹം നടക്കുന്ന ചെര്‍ക്കളയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. കോഴിക്കോട്ടു പോയിരുന്ന അബ്ദുല്ല കുഞ്ഞി രാത്രി എട്ടുമണിയോടെ കാസര്‍കോട്ട് ട്രെയ്നിറങ്ങി കാറില്‍ വീട്ടിലെത്തിയപ്പോള്‍ കാറിന്റെ വെളിച്ചം കണ്ട് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കാസര്‍കോട്ട് നടക്കുന്ന കവര്‍ചാ പരമ്പരകള്‍ക്കു പിന്നില്‍ തിരുട്ട് സംഘമാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്. കാസര്‍കോട്ടെ ന്യൂ ദിനാര്‍ ജ്വല്ലറി, നുള്ളിപ്പാടിയിലെയും, ബദിബാഗിലുവിലെയും രണ്ടു വീടുകള്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി കവര്‍ചാ പരമ്പരകളാണ് നടന്നുവരുന്നത്. പ്രാദേശിക കവര്ചക്കാരെയും പോലീസ് സംശയിക്കുന്നുണ്ട്.
Keywords: Theft, House, Police, Cherkala, Ethirthodu, Kasaragod, Case, Marriage, Kerala