വീട് കുത്തിതുറന്ന് കവര്‍ച്ച; പ്രതിക്ക് അഞ്ചുവര്‍ഷം തടവ്
May 12, 2017, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 12/05/2017) വീട് കുത്തിതുറന്ന് 33 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. പെരുമ്പള കോളിയടുക്കത്തെ ഹാഷിം എന്ന അബൂഹാഷിമി (29)നെയാണ് സി ജെ എം കോടതി മൂന്നു വകുപ്പുകളിലായി അഞ്ച് വര്‍ഷം തടവിനും 5.1 ലക്ഷം പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ 15 മാസം കൂടുതല്‍ തടവനുഭവിക്കണം. പിഴയടച്ചാല്‍ പിഴ തുകയില്‍ നിന്ന് രണ്ട് ലക്ഷം രൂപ പരാതിക്കാരന് നല്‍കാനും കോടതി നിര്‍ദേശിച്ചു. 2010 മെയ് 21നു കോളിയടുക്കം ശിവപുരത്തെ ബാലചന്ദ്രന്റെ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത്് അകത്തുകയറി അലമാരയിലുണ്ടായിരുന്ന 33 പവന്‍ സ്വര്‍ണം, ഒരു മൊബൈല്‍ ഫോണ്‍, 2500 രൂപ എന്നിവ കവര്‍ന്ന സംഭവത്തില്‍ കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.
ശിവപുരത്തെ ശിവക്ഷേത്രത്തില്‍ ഉത്സവം കാണാനായി ബാലചന്ദ്രനും കുടുംബവും പോയപ്പോഴാണ് കവര്‍ച്ച നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Robbery, House, Kasaragod, Accuse, Court, Jail, Koliyadukka, Robbery: 5 year imprisonment for accused.