ദമ്പതികളെ കെട്ടിയിട്ട് മൂന്നര ലക്ഷം കൊള്ളയടിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍
Jan 24, 2016, 15:00 IST
ചീമേനി: (www.kasargodvartha.com 24/01/2016) പെട്ടിക്കുണ്ടിലെ ദമ്പതികളായ കെ എന്‍ പി മുത്തലിബ് ഹാജി (76), ഭാര്യ മറിയം (68) എന്നിവരെ ആക്രമിച്ച് കെട്ടിയിട്ട് മൂന്നര ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് പേരെ കേസന്വേഷിക്കുന്ന നീലേശ്വരം സി.ഐ കെ.ഇ പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തു. ചീമേനി ഓട്ടപ്പടവിലെ അബ്ദുല്‍ മജീദ് (45), ബംഗളൂരു ഭായി കോളനി ഫസ്റ്റ് ക്രോസിലെ ഭരത് കുമാര്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതി ആനന്ദും വലയിലായിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. കവര്‍ച്ച ചെയ്ത പണത്തില്‍ ഭൂരിഭാഗവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ ഇവരുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടില്ല. മുഖംമൂടി ധരിപ്പിച്ചായിരിക്കും കോടതിയില്‍ ഹാജരാക്കുക.
പ്രതികളെ തിരിച്ചറിയില്‍ പരേഡ് നടത്താന്‍ തിങ്കളാഴ്ച തന്നെ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് പറഞ്ഞു.
Related News: മുഖംമൂടി ധരിച്ചെത്തിയ സംഘം ദമ്പതികളെ അക്രമിച്ച് കെട്ടിയിട്ട ശേഷം മൂന്നര ലക്ഷം രൂപ കൊള്ളയടിച്ചു; ഒരാള്‍ പിടിയില്‍
Keywords : Cheemeni, Accuse, Arrest, Police, Investigation, Attack, Cash, Abdul Majeed, Bharath Kumar.