പൊയിനാച്ചിയില്‍ ചര്‍ചില്‍ കവര്‍ച
Dec 24, 2012, 13:03 IST
പൊയിനാച്ചി: പൊയിനാച്ചിയിലെ സെന്റ് മേരീസ് ചര്‍ചില്‍ കവര്‍ച. 6,013 രൂപ നഷ്ടപ്പെട്ടു. പള്ളിയിലെ ഭണ്ഡാരവും ഓഫീസ് മുറിയിലെ അലമാരയും കുത്തിത്തുറന്നാണ് പണം കവര്‍ന്നത്. ഞായറാഴ്ച രാത്രി നടത്തിയ കവര്‍ച തിങ്കളാഴ്ച രാവിലെയാണ് ശ്രദ്ധയില്‍പെട്ടത്.
ക്രിസ്തുമസിനോടനുബന്ധിച്ച് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനാല്‍ രാത്രി വൈകും വരെ ആളുകള്‍ ഉണ്ടായിരുന്നു. അതിനാല്‍ പുലര്‍ചെയാകാം കവര്‍ച നടന്നതെന്ന് സംശയിക്കുന്നു. ചര്‍ച് ഭാരവാഹികളുടെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
Keywords: Poinachi, Church, Theft, Office, Christmas, Case, Police, Kasaragod, Kerala, Vidya Nagar, Kerala Vartha, Kerala News.






