8 കിലോ കഞ്ചാവുമായി കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദ് അറസ്റ്റില്‍; കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും കഞ്ചാവുമായി പിടികൂടിയ നൗഷാദിന്റെ വാടക വീട്ടിലും റെയ്ഡ് നടത്തി കഞ്ചാവ് പിടിച്ചെടുത്തു
Jun 12, 2018, 17:56 IST
കാസര്‍കോട്: (www.kasargodvartha.com 12.06.2018) എട്ടു കിലോ കഞ്ചാവുമായി കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദിനെ (42) കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ഒരു കിലോയിലധികം കഞ്ചാവ് പിടികൂടിയ കാസര്‍കോട് സിഐ സി.എ അബ്ദുര്‍ റഹീം നൗഷാദിന്റെ അണങ്കൂരിലെ വാടക വീട്ടിലും റെയ്ഡ് നടത്തിയാണ് എട്ടുകിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് നൗഷാദിനെ പൊക്കിയത്. അപ്പോഴാണ് കൈയ്യില്‍ കഞ്ചാവ് പൊതി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വാടകവീട്ടിലും കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അണങ്കൂരില്‍ കുടുംബ സമേതം താമസിക്കുന്ന വാടകക്വാര്‍ട്ടേഴ്‌സില്‍ പോലീസ് റെയ്ഡ് നടത്തിയത്. നിരവധി കവര്‍ച്ചാ കേസിലും അക്രമക്കേസിലും പോലീസിനെ അക്രമിച്ച കേസിലുമടക്കം പ്രതിയായ നൗഷാദ് പെരിയ കുണിയയില്‍ നിന്നും ഇപ്പോള്‍ താമസം അണങ്കൂരിലേക്ക് മാറ്റുകയായിരുന്നു.
പഴയങ്ങാടിയില്‍ നടന്ന ജ്വല്ലറി കവര്‍ച്ചാ കേസുമായി കാരാട്ട് നൗഷാദിനോ സംഘത്തില്‍പെട്ടവര്‍ക്കോ ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പഴയങ്ങാടി പോലീസ് നൗഷാദിനെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. സിഐ റഹീമിനെ കൂടാതെ അഡീ. എസ് ഐമാരാ തോമസ്, ബാലകൃഷ്ണന്‍, ഫിലിപ്പ്, അബൂബക്കര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ganja seized, arrest, Police, KSRTC, Robber Karattu Noushad arrested with Ganja
< !- START disable copy paste -->