city-gold-ad-for-blogger

ചെറുവത്തൂരില്‍ കടയില്‍നിന്നും മൊബൈല്‍ മോഷ്ടിച്ച യുവാവ് സി സി ടി വിയില്‍ കുടുങ്ങി

ചെറുവത്തൂര്‍: (www.kasargodvartha.com 03/09/2016) ചെറുവത്തൂര്‍ ടൗണിലെ ഗള്‍ഫ് ഷോപ്പി എന്ന മൊബൈല്‍ കടയില്‍നിന്നും മൊബൈല്‍ മോഷ്ടിച്ച യുവാവ് സി സി ടി വിയില്‍ കുടുങ്ങി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31ന് വൈകിട്ട് നാല് മണിക്കാണ് മോഷണം നടന്നത്. മൊബൈല്‍ വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് വിദഗ്ദ്ധമായാണ് മൊബൈല്‍ കവര്‍ച്ച ചെയ്തത്.

10,000 രൂപ വിലവരുന്ന മൊബൈലാണ് നഷ്ടപ്പെട്ടത്. ചെറുവത്തൂര്‍ കൈതക്കാട്ടെ എ മുഹമ്മദ് റാഫിയുടേയും വലിയപറമ്പ് പടന്ന കടപ്പുറത്തെ കെ എം ആസിഫ് അര്‍ഷാദിന്റേയും ഉമസ്ഥതയിലുള്ള കടയിലാണ് കവര്‍ച്ചനടന്നത്.

ഇതുസംബന്ധിച്ച് ആസിഫ് അര്‍ഷാദിന്റെ പരാതിയില്‍ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെകുറിച്ച് വിവരം ലഭിക്കുന്നവര്‍ ചന്തേര പോലീസിലോ 9961105105, 9633940940 എന്ന മൊബൈല്‍ നമ്പറുകളിലോ വിവരം നല്‍കണമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു
ചെറുവത്തൂരില്‍ കടയില്‍നിന്നും മൊബൈല്‍ മോഷ്ടിച്ച യുവാവ് സി സി ടി വിയില്‍ കുടുങ്ങി

Keywords: Kasaragod, Cheruvathur, Shop, Mobile, Police, Investigation, Complaint, Theft, Town, CCTV.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia