ട്രെയിനില്‍ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍
Feb 13, 2019, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 13.02.2019) ട്രെയിനില്‍ മോഷണം പതിവാക്കിയ യുവാവിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം വൈറ്റില സ്വദേശി ടോണി ജെയിംസ് എന്ന തവള ജോര്‍ജിനെ (25)യാണ് എസ് ഐ മധുമദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ട്രെയിനുകളില്‍ മോഷണം പതിവാക്കിയ ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ കാസര്‍കോട്ട് വെച്ച് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്.
മംഗളൂരു, കുന്ദാപുരം ഭാഗങ്ങളിലാണ് പ്രതി മോഷണം നടത്തിവന്നിരുന്നതെന്നാണ് സംശയിക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയാണ് യുവാവെന്നും പോലീസ് പറഞ്ഞു. എ എസ് ഐ മുരളി, സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേശന്‍, അശോകന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Robber arrested by Kasaragod Police, Kasaragod, News, Robbery, Train, Police, Arrest, Case, Court, Remand, Kerala.