ബസില്‍ നിന്നും മൊബൈല്‍ പോക്കറ്റടിച്ചു; ഇതേ ഫോണ്‍ ബില്ല് സഹിതം വില്‍പന നടത്തിയതായി കണ്ടെത്തി
Apr 14, 2015, 11:14 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 14/04/2015) ബസില്‍ വെച്ച് പോക്കറ്റടിച്ച മൊബൈല്‍ ഫോണ്‍ ബില്ല് സഹിതം കടയില്‍ നിന്നും വില്‍പന നടത്തിയതായി കണ്ടെത്തി. ചട്ടഞ്ചാല്‍ സ്വദേശിയായ ഒരാളുടെ മൊബൈല്‍ ഫോണാണ് ബസ് യാത്രക്കിടെ പോക്കറ്റടിച്ചത്. ഇയാള്‍ കാസര്‍കോട് എസ്.പിക്ക് പരാതി നല്‍കിയകിനെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം നടത്തി വരുന്നതിനിടയില്‍ ഒരാള്‍ ഈ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സമീപത്തെ ഒരു മൊബൈല്‍ കടയില്‍ നിന്നും ബില്ല് സഹിതം സെക്കന്‍ഹാന്റ് ഫോണ്‍ വാങ്ങിയതാണെന്ന് തെളിയുകയായിരുന്നു. മൊബൈല്‍ ഫോണ്‍ വില്‍പന നടത്തുമ്പോഴും വാങ്ങുമ്പോഴും പാലിക്കേണ്ട നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ മൊബൈല്‍ കടയുടമയ്‌ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. എസ്.പിയുടെ നേതൃത്വത്തിലാണ് ഇതേ കുറിച്ച് അന്വേഷണം നടത്തുന്നത്.
മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും, ഫോട്ടോയും, വിലാസവും, ഫോണ്‍നമ്പറും മറ്റും ശേഖരിക്കണമെന്ന നിബന്ധന കടയുടമകള്‍ പാലിക്കണമെന്ന് പോലീസ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പല കടയുടമകളും നിര്‍ദേശം പാലിക്കാത്തതിനാലാണ് പോലീസ് നടപടിക്കൊരുങ്ങുന്നത്.
Also Read:
ഫേസ്ബുക്ക് സ്റ്റാറ്റസില്‍ പ്രവാചകനേയും ഇസ്ലാമിനേയും നിന്ദിച്ചു; ഇന്ത്യക്കാരനെ കാത്തിരിക്കുന്നത് 7 വര്‍ഷം തടവ്
Keywords: Kasaragod, Kerala, chattanchal, Police, Robbery, Mobile Phone, Bus Robbery, Shop, Sale, Buyer, Robbed mobile phone found.
Advertisement: