വീട്ടില്‍ നിന്നും കവര്‍ന്ന 17 പവന്‍ സ്വര്‍ണാഭരണത്തില്‍ നിന്ന് 13 പവന്‍ കണ്ടെത്തി
Jan 27, 2017, 14:05 IST
കാസര്‍കോട്: (www.kasargodvartha.com 27/01/2017) വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ എരുതുംകടവിലെ വീട്ടില്‍ നിന്നും കവര്‍ന്ന 17 പവന്‍ സ്വര്‍ണാഭരണത്തില്‍ 13 പവന്‍ കണ്ടെത്തി. വീടിന്റെ അടുക്കള ഭാഗത്ത് വലിച്ചെറിഞ്ഞ നിലയിലാണ് ബാഗില്‍ സ്വര്‍ണം കണ്ടെത്തിയത്.
എരുതുംകടവിലെ മൊയ്തുവിന്റെ വീട്ടില്‍ നിന്ന് ഒരാഴ്ച മുമ്പ് കവര്‍ന്ന സ്വര്‍ണാഭരണമാണ് ഉപേക്ഷിക്കപ്പെട്ടതായി കണ്ടത്. പ്രദേശത്തെ മതപ്രഭാഷണപരിപാടിക്ക് കുടുംബം പോയ സമയത്താണ് കവര്‍ച്ച നടന്നത്. മൊയ്തുവിന്റെ മാതാവ് മാത്രമാണ് തല്‍സമയം വീട്ടിലുണ്ടായിരുന്നത്.
മൊയ്തുവും കുടുംബവും തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്നുകിടന്നിരുന്നു. വീട്ടുകാര്‍ അകത്തുകയറി നോക്കിയപ്പോള്‍ അലമാരയില്‍ സൂക്ഷിച്ച 17 പവന്‍ സ്വര്‍ണാഭരണവും 60,000 രൂപയും മോഷണം പോയതായി വ്യക്തമായി.തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
പോലീസ് അന്വേഷണം ഊര്‍ജിതമായി നടന്നുവരുന്നതിനിടെ എട്ട് പവന്‍ തൂക്കമുള്ള മാലയും അഞ്ച് പവന്റെ അരഞ്ഞാണവും ബാഗിലാക്കി വീടിന്റെ പുറത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
Keywords: Kasaragod, House, Gold, Police, Robbery, Arrest, Investigation, Case, Cash, Eruthumkadavu, Investigation,