city-gold-ad-for-blogger

പഞ്ചായത്ത് ജീവനക്കാരിയുടെ വീട്ടിലെ സ്വര്‍ണ കവര്‍ച്ച കേസ് വഴിത്തിരിവില്‍; കാണാതായ 13 പവനില്‍ 6 പവന്‍ അടുക്കളയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി, കള്ളന്‍ കപ്പലില്‍ തന്നെയോ?

തൃക്കരിപ്പൂര്‍: (www.kasargodvartha.com 30.09.2017) പഞ്ചായത്ത് ജീവനക്കാരിയുടെ വീട്ടിലെ സ്വര്‍ണ കവര്‍ച്ച കേസ് വഴിത്തിരിവില്‍. കാണാതായ 13 പവന്‍ സ്വര്‍ണത്തില്‍ ആറു പവന്‍ സ്വര്‍ണം വീടിന്റെ അടുക്കളയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ കള്ളന്‍ കപ്പലില്‍ തന്നെയാണോ എന്ന സംശയം ഉയര്‍ന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കും ചൊവ്വാഴ്ചയ്ക്കും ഇടയിലുള്ള സമയത്താണ് കാഞ്ഞങ്ങാട് അജാനൂര്‍ പഞ്ചായത്ത് ജീവനക്കാരി തൃക്കരിപ്പൂര്‍ തെക്കുമ്പാട്ടെ കെ.വി മണിയുടെ വീട്ടില്‍ നിന്നും 13 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച സ്വര്‍ണം പരിശോധിച്ച് കവറിലാക്കി അലമാരയില്‍ തന്നെ വെച്ചിരുന്നതായും ചൊവ്വാഴ്ച നോക്കിയപ്പോള്‍ സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതായുമാണ് ജീവനക്കാരി പോലീസില്‍ പരാതിയില്‍ പറഞ്ഞിരുന്നത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ അടുക്കള തൂക്കുന്നതിനിടയിലാണ് കവറിലാക്കിയ നിലയില്‍ ആറു പവന്‍ സ്വര്‍ണം കണ്ടെത്തിയത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചന്തേര എസ് ഐ കെ.വി ഉമേശന്റെ നേതൃത്വത്തില്‍ പോലീസെത്തി ബന്തവസിലെടുത്തു. ജീവനക്കാരിയെ അറിയുന്ന ആരെങ്കിലുമായിരിക്കാം കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് ഇതോടെ സംശയം ബലപ്പെടുത്തിരിക്കുന്നത്. പോലീസ് അന്വേഷണം തുടരുന്നു.

Related News:
പഞ്ചായത്ത് ജീവനക്കാരിയുടെ വീട്ടില്‍ കവര്‍ച്ച; 13 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു

Keywords:  Kasaragod, Kerala, news, Trikaripur, Robbery-case, Police, Investigation, chandera, Robbed gold found in Kitchen; police investigation goes on

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia