ക്ഷേത്രത്തില്‍ നിന്നും കടത്തിയ ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് അടുത്തുള്ള പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍
Dec 30, 2016, 12:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/12/2016) കാഞ്ഞങ്ങാട് സൗത്തിലെ മാതോത്ത് മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നും മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയ ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് അടുത്തുള്ള പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിലുണ്ടായിരുന്ന ആറ് ഭണ്ഡാരങ്ങളാണ് കുത്തിപ്പൊളിച്ച് പണമെടുത്ത ശേഷം പറമ്പില്‍ ഉപേക്ഷിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മാതോത്ത് ക്ഷേത്രത്തിലെ കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ദൈവവിഗ്രഹത്തിലുണ്ടായിരുന്ന ഒന്നരപവന്റെ സ്വര്‍ണവും ഭണ്ടാരങ്ങളും കവര്‍ച്ച ചെയ്യുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഭണ്ഡാരങ്ങള്‍ അടുത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയത്. ഈ ഭണ്ഡാരങ്ങളിലായി ചില്ലറ നാണയങ്ങളടക്കം നാല്‍പ്പതിനായിരത്തോളം രൂപയാണുണ്ടായിരുന്നത്.
Related News:
ക്ഷേത്രത്തില്‍ കവര്‍ച്ച; ദൈവവിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണവും ആറു ഭണ്ഡാരങ്ങളും മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയി

Keywords: Kasaragod, Kerala, Kanhangad, Temple, Robbery, Police, Investigation, Robbed donation boxes found abandoned.