ഇച്ചിലങ്കോട് വിഷ്ണു മൂര്‍ത്തിക്ഷേത്രത്തില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നു
May 7, 2012, 15:20 IST
കുമ്പള: ഇച്ചിലങ്കോട് മഹാവിഷ്ണുക്ഷേത്രം കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. മഹാവിഷ്ണുവിഗ്രഹത്തിലുണ്ടായിരുന്ന രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കണ്ണുകളാണ് കവര്‍ച്ച ചെയ്തത്. ഭണ്ഡാരപെട്ടി കുത്തിതുറന്ന് 10,000 രൂപയും കവര്‍ന്നു. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഭക്തരുമാണ് ക്ഷേത്രം തുറന്ന് കിടക്കുന്നത് കണ്ടത്.
വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള സി.ഐ. ടി.പി. രഞ്ജിത്ത്, എസ്.ഐ. പി. നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരായ ഡോ. സി. സിന്ധു, ഡോ. യു പ്രവീണ്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കവര്‍ച്ചാസംഭവമറിഞ്ഞ് സംഘ് പരിവാര്‍ നേതാക്കളും ക്ഷേത്ര ഭാരവാഹികളും യോഗം ചേര്‍ന്ന് കവര്‍ച്ചയില്‍ ശക്തമായി പ്രതിഷേധിച്ചു. ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡന്റ് സുരേഷ് പറക്കില, വി. എച്ച്. പി. ജില്ലാ പ്രസിഡന്റ് അങ്കാര ശ്രീപാത, രവീശ തന്ത്രി കണ്ടാര്‍ എന്നിവര്‍ പ്രതിഷേധിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും നേതാക്കള്‍ അറിയിച്ചു. ചില കേന്ദ്രങ്ങളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.

Keywords: Kumbala, Theft, Robbery, Kasaragod, Gold, Cash