മുപ്പതുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കീരിക്കാട് കോളനിക്കാര്‍ക്ക് റോഡായി
Jun 27, 2015, 12:00 IST
കുമ്പഡാജെ: (www.kasargodvartha.com 27/06/2015) കീരിക്കാട് പ്രദേശത്തുകാര്‍ ഒരു റോഡിന് വേണ്ടി കാത്തിരിക്കേണ്ടി വന്നത് മൂന്നു പതിറ്റാണ്ടിലേറെ. കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കീരിക്കാട് പട്ടികജാതികോളനി നിവാസികള്‍ക്കാണ് 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പഞ്ചായത്ത് റോഡ് നിര്‍മ്മിച്ചുനല്‍കിയത്.
20 ഓളം എസ് സി കുടുംബങ്ങള്‍ താമസിക്കുന്ന കീരിക്കാട് നിന്ന് പഞ്ചായത്ത് ആസ്ഥാനമായ കുമ്പഡാജെയിലെത്താന്‍ അഞ്ച് കിലോമീറ്ററോളം സഞ്ചരിക്കണം. റോഡില്ലാത്തതിനാല്‍ കീരിക്കാട് തോടിനുകുറുകെയുള്ള നടപ്പാലം കടന്ന് വൃദ്ധരെയും രോഗികളേയും ചുമന്നാണ് ആശുപത്രിയിലേക്കും മറ്റും എത്തിച്ചിരുന്നത്. പ്രദേശത്തെ കുട്ടികളുടെ ആശ്രയമായിരുന്ന കീരിക്കാട് എ എല്‍ പി സ്‌കൂള്‍ എട്ട് വര്‍ഷം മുമ്പ് അടച്ചുപൂട്ടിയതും എത്തിച്ചേരാന്‍ റോഡില്ലാതുകൊണ്ടായിരുന്നു.
കോളനിയിലെ 35 യോളം കുട്ടികള്‍ കിലോമീറ്ററുകള്‍ കാല്‍ നടയായി സഞ്ചരിച്ചാണ് ഏത്തടുക്കയിലെയും ബദിയടുക്കയിലേയും വിദ്യാലയങ്ങളില്‍ എത്തിയിരുന്നത്. 2013-14 വര്‍ഷത്തെ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ അനുവദിച്ചാണ് കീരിക്കാടിലേക്ക് റോഡ് നിര്‍മ്മിച്ചു നല്‍കാന്‍ പഞ്ചായത്ത് പദ്ധതിയിട്ടത്. 2014-15 വര്‍ഷത്തില്‍ 2.5 ലക്ഷം രൂപകൂടി അനുവദിച്ച് റോഡ് പൂര്‍ത്തീകരിച്ചു. റോഡിന്റെ ടാറിംഗ് പ്രവര്‍ത്തികളും ഉടന്‍ നടത്തുമെന്ന് പഞ്ചായത്ത് അംഗം കെ. ആനന്ദ മൗവ്വാര്‍ പറഞ്ഞു.
Advertisement:

![]() |
കീരിക്കാട് തോടിന് കുറുകെയുളള പാലം |
Advertisement: