കൂരിരുട്ടില്‍ ദേശീയപാതയില്‍ റീട്ടാറിംഗ്, നാട്ടുകാര്‍ തടഞ്ഞു
Jan 8, 2016, 15:00 IST
മാവുങ്കാല്‍: (www.kasargodvartha.com 08/01/2016) കൂരിരുട്ടില്‍ ദേശീയപാത റീട്ടാറിംഗ് ചെയ്യുന്നത് നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്ക് മാവുങ്കാലിലാണ് സംഭവം.
പെന്‍ ടോര്‍ച്ചടിച്ചും വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ സഹായത്തോടെയുമാണ് ഇവിടെ ഹൈവേ റോഡ് റീടാറിംഗ് ചെയ്തത്. പിന്നീട് പി ഡബ്ല്യു ഡി ഓവര്‍സിയറെ വിളിച്ച് വരുത്തി സംഭവം ധരിപ്പിച്ചു.
ജനറേറ്റര്‍ കേടായെന്നും മണ്ണെണ്ണ തീര്‍ന്നുവെന്നുമാണ് തൊഴിലാളികള്‍ മറുപടി നല്‍കിയത്. ചെയ്ത് തീര്‍ത്ത റോഡിന്റെ ഭാഗം ഇളകുന്നത് കാട്ടിക്കൊടുത്തപ്പോള്‍ പെട്ടെന്ന് ശരിയാക്കി തരാമെന്ന് തൊഴിലാളികള്‍. ഓവര്‍സിയറുടെ മറുപടിയില്‍ തൃപ്തരാകാതെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും പണി തടഞ്ഞു.
പിന്നീട് മറ്റൊരു ജനറേറ്റര്‍ എത്തിച്ച് ആവശ്യമായ വെളിച്ചത്തിലാണ് റോഡ് റീ ടാറിംഗ് പുനരാരംഭിച്ചത്.
Keywords : Mavungal, Road, Natives, Auto Driver, Kasaragod, Kanhangad, Mavungal, Road Tarring.