city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദീപശിഖാ പ്രയാണവും റോഡ്‌ഷോയും കാസര്‍കോട്ട് നിന്നും പുറപ്പെടും

ദീപശിഖാ പ്രയാണവും റോഡ്‌ഷോയും കാസര്‍കോട്ട് നിന്നും പുറപ്പെടും
കാസര്‍കോട്: ഭാരതീയ ദര്‍ശനങ്ങള്‍ക്ക് ലോകത്ത് അംഗീകാരം നേടിക്കൊടുത്ത വിശ്വമാനവികതയുടെ ആള്‍രൂപമായ സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം വാര്‍ഷീകാഘോഷത്തിന്റെ ഭാസഗമായി കാസര്‍കോട്ട് നിന്നും കന്യാകുമാരിയിലേക്കുള്ള ദീപശിഖാ പ്രയാണവും റോഡ്‌ഷോയും ജനുവരി12ന് കാസര്‍കോട്ട് വിദ്യാനഗറില്‍ നിന്നും പുറപ്പെടും.

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നെഹ്രു യുവകേന്ദ്ര, ഭാരതീയ വിചാര കേന്ദ്രം, ശ്രീരാമകൃഷ്ണ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ദീപശിഖാ പ്രയാണം രാവിലെ 9.30ന് വിദ്യാനഗര്‍ ബി.സി.റോഡ് ജംഗ്ഷനില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചിന്മയ വിദ്യാലയ അന്നപൂര്‍ണ്ണ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ പി.ബി.അബ്ദുര്‍ റസാഖ്, കെ.കുഞ്ഞിരാമന്‍ (ഉദുമ), ഇ.ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വിവേകാനന്ദന്റെ ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ അഡ്വ.ടി.കെ.സുധാകരന്‍, ഡോ.എം.ബാലന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

ദീപശിഖാ പ്രയാണത്തെയും റോഡ്‌ഷോയെയും നെഹ്‌റു യുവകേന്ദ്രയുടെയും, ഭാരതീയ വിചാര കേന്ദ്രത്തിന്റെയും 30ഓളം വളണ്ടിയര്‍മാര്‍ അനുഗമിക്കും. പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ ഗാനങ്ങള്‍, വിവേകാനന്ദ സൂക്തങ്ങള്‍ എന്നിവയടുടെ വിളംബരവും ഉണ്ടായിരിക്കും. ദീപശിഖാ പ്രയാണം ജനു.12ന് രാവിലെ 11 മണിക്ക് ചെര്‍ക്കള, 12.30ന് ബോവിക്കാനം, 2.30ന് കുറ്റിക്കോല്‍, നാലുമണിക്ക് കുണ്ടംകുഴി, എന്നിവിടങ്ങളില്‍ സഞ്ചരിച്ച് 5.30ന് പോയിനാച്ചിയില്‍ സമാപിക്കും. ജനുവരി 13ന് രാവിലെ ഒമ്പത് മണിക്ക് പെരിയ, 10.30ന് മാവുങ്കാല്‍, 12ന് കാഞ്ഞങ്ങാട്, 1.30ന് നീലേശ്വരം, 3.30ന് ചെറുവത്തൂര്‍, അഞ്ച് മണിക്ക് കാലിക്കടവ് എന്നിവിടങ്ങളില്‍ പര്യടനം 6.30ന് തൃക്കരിപ്പൂരില്‍ സമാപിക്കും. ദീപശിഖാ പ്രയാണം ജനുവരി 14,15-കണ്ണൂര്‍, 16,17-കോഴിക്കോട്, 18,19-മലപ്പുറം, 20,21-പാലക്കാട്, 22,23-തൃശ്ശൂര്‍, 24,25-എറണാകുളം, 26,27-ആലപ്പുഴ, 28,29-കോട്ടയം, 30,31-പത്തനംതിട്ട, ഫെബ്രുവരി 1,2-കൊല്ലം, 3,4-തിരുവനന്തപുരം എന്നീ ജില്ലകളില്‍ പര്യടനം നടത്തി ഫെബ്രുവരി അഞ്ചിന് കന്യാകുമാരിയില്‍ സമാപിക്കും.

Keywords: Vivekanandan, Birthday, Celebration, Kasaragod, Road show, Information and public relation department, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia