58 വര്‍ഷമായി റോഡ് ടാര്‍ ചെയ്തില്ല; ചളിക്കുളമായിത്തീര്‍ന്ന ചെമ്മണ്‍പാതയ്ക്ക് ടാറിടാന്‍ തമ്പ്രാക്കന്മാര്‍ കനിയണമെന്ന് നാട്ടുകാര്‍
Jun 14, 2018, 16:46 IST
ബദിയടുക്ക: (www.kasargodvartha.com 14.06.2018) റോഡുണ്ടാക്കി 58 വര്‍ഷം കഴിഞ്ഞിട്ടും റോഡ് ടാര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് ചളിക്കുളമായിത്തീര്‍ന്ന ചെമ്മണ്‍പാതയ്ക്ക് ടാറിടാന്‍ തമ്പ്രാക്കന്മാര്‍ കനിയണമെന്ന് നാട്ടുകാരുടെ ആവശ്യം. നെല്ലിക്കട്ട ശക്തി നഗര്‍ - മുണ്ടോട് റോഡിന്റെ ടാറിംഗിനാണ് പതിറ്റാണ്ടുകളായി ജനങ്ങള്‍ കാത്തിരിക്കുന്നത്.
റോഡ് ചെളിക്കുളമായതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് കാല്‍നട യാത്ര പോലും ദുരിത പൂര്‍ണമായിത്തീര്‍ന്നിരിക്കുകയാണ്. ബദിയടുക്ക പഞ്ചായത്തിലെ പതിഞ്ചാം വാര്‍ഡില്‍പെട്ട ഈ റോഡിന് 58 വര്‍ഷം പഴക്കമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ രണ്ട് കി.മീറ്റര്‍ ദൂരമുള്ള ഈ റോഡിന് 200 മീറ്റര്‍ മാത്രം ടാറിംഗ് നടത്തി ബാക്കി ഭാഗം അതേപടി ഉപേക്ഷിക്കുകയായിരുന്നു. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരുള്‍പെടെ 100 ഓളം കുടുംബം താമസിക്കുന്ന പ്രദേശത്തെ റോഡിനോടാണ് ഈ അയിത്തം.
ആഴത്തിലുള്ള ചെങ്കല്‍ ക്വാറികളോട് ചേര്‍ന്നാണ് റോഡുള്ളത്. മണ്ണിട്ട ഈ റോഡിലൂടെ സ്‌കൂള്‍ കുട്ടികളെ കയറ്റിപോകുന്ന വാഹനങ്ങളും അപകട ഭീതിയോടെയാണ് കടന്നുപോകുന്നത്. എല്ലാ തവണയും ചേരുന്ന ഗ്രാമസഭകളില്‍ നാട്ടുകാര്‍ ഈ റോഡ് നന്നാക്കാന്‍ ആവിശ്യപ്പെടാറുണ്ട്. എന്നാല്‍ പരിഹാരമായില്ലെന്ന ആക്ഷേപമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ റോഡിന് ഫണ്ട് നീക്കിവെച്ചതായി അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ആ ഫണ്ട് മാറ്റിയത് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ റോഡ് ആലംപാടി റോഡിനെ ബന്ധിപ്പിച്ചാല്‍ നെല്ലിക്കട്ട വഴിയേക്കാളും കാസര്‍കോട്ടേക്ക് എത്തിച്ചേരാന്‍ ആറ് കി. മീറ്റര്‍ ലാഭിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
അധികൃതര്‍ കണ്ണ് തുറന്നില്ലെങ്കില്‍ കടുത്ത സമര പരിപാടിയുമായി മുന്നോട്ട് പോകാനാണ് പ്രദേശത്തെ ജനങ്ങള്‍ ഒരുങ്ങുന്നത്. അതേ സമയം അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തി റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്യാം പ്രസാദ് മാന്യ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Badiyadukka, Road, Road Tarring, Road not tar for 58 years.